Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ളാറ്റില്‍ യുവാവിന്റെ കഞ്ചാവ് കൃഷി!സഹായം ലഭിച്ചത് അമേരിക്കയില്‍ നിന്ന്, ഞെട്ടിപ്പിക്കുന്ന വീഡിയോ..

അമേരിക്കയിലുള്ള ഫേസ്ബുക്ക് സുഹൃത്താണ് ഇയാള്‍ക്ക് ഫഌറ്റിനകത്ത് കൃഷി ചെയ്യാന്‍ വേണ്ട നിര്‍ദേശങ്ങളും സഹായവും നല്‍കിയതെന്ന് പോലീസ് അറിയിച്ചു.

ഹൈദരാബാദ്: ഫഌറ്റിനുള്ളില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ സെയ്ദ് ഷഹേദ് ഹുസൈനാണ് പോലീസിന്റെ പിടിയിലായത്. മനിക്കോണ്ടയിലെ അപ്പാര്‍ട്ട്‌മെന്റിലെ മൂന്ന് മുറികളിലായാണ് ഇയാള്‍ കഞ്ചാവ് കൃഷി ചെയ്തിരുന്നത്.

ലഹരിമരുന്നിന് അടിമയായ ഹുസൈന്‍ പോലീസ് പിടിക്കാതിരിക്കാനായാണ് സ്വന്തം ഫഌറ്റില്‍ കഞ്ചാവ് കൃഷി ആരംഭിച്ചത്. 40 ചട്ടികളിലായിരുന്നു മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ കൂടിയായ ഹുസൈന്‍ കഞ്ചാവ് വളര്‍ത്തിയിരുന്നത്. മൂന്ന് മാസം മുന്‍പാണ് ഇയാള്‍ കൃഷി തുടങ്ങിയത്. അമേരിക്കയിലുള്ള ഫേസ്ബുക്ക് സുഹൃത്താണ് ഇയാള്‍ക്ക് ഫഌറ്റിനകത്ത് കൃഷി ചെയ്യാന്‍ വേണ്ട നിര്‍ദേശങ്ങളും സഹായവും നല്‍കിയതെന്ന് പോലീസ് അറിയിച്ചു.

മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍...

മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍...

ഹൈദരാബാദിലെ മുന്‍ ബാങ്ക് ഉദ്യോഗസ്ഥനാണ് 33 വയസുകാരനായ സെയ്ദ് ഷഹേദ് ഹുസൈന്‍. കഞ്ചാവിനും മറ്റ് ലഹരിമരുന്നകള്‍ക്കും അടിമയാണ് ഹുസൈന്‍.

പിടിക്കപ്പെടാതിരിക്കാന്‍ കൃഷി ആരംഭിച്ചു...

പിടിക്കപ്പെടാതിരിക്കാന്‍ കൃഷി ആരംഭിച്ചു...

കഞ്ചാവിന് അടിമയായ ഹുസൈന്‍ നഗരത്തിലെ പ്രധാന കഞ്ചാവ് വില്‍പ്പനക്കാരനുമാണെന്ന് പോലീസ് പറഞ്ഞു. പിടിക്കപ്പെടാതിരിക്കാനാണ് ഇയാള്‍ ഫഌറ്റില്‍ കൃഷി ചെയ്യാന്‍ ആരംഭിച്ചത്.

40 ചട്ടികളില്‍ കഞ്ചാവ് ചെടികള്‍...

40 ചട്ടികളില്‍ കഞ്ചാവ് ചെടികള്‍...

തന്റെ അപ്പാര്‍ട്ട്‌മെന്റിലെ മൂന്ന് മുറികളിലായാണ് ഹുസൈന്‍ കഞ്ചാവ് കൃഷി ചെയ്തിരുന്നത്. ഫഌറ്റില്‍ നിന്ന് 40 ചട്ടികളിലായി വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.

അമേരിക്കയില്‍ നിന്ന് സഹായം...

അമേരിക്കയില്‍ നിന്ന് സഹായം...

വീട്ടിനുള്ളില്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയത് അമേരിക്കയില്‍ നിന്നുള്ള ഫേസ്ബുക്ക് സുഹൃത്തായ ഗാരിസ് ക്രിസ്റ്റഫറാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

മൂന്ന് മാസം മുന്‍പ് കൃഷി ആരംഭിച്ചു...

മൂന്ന് മാസം മുന്‍പ് കൃഷി ആരംഭിച്ചു...

അമേരിക്കന്‍ സ്വദേശിയായ ഗാരിത് ക്രിസ്റ്റഫറില്‍ നിന്ന് വീഡിയോ സഹിതമുള്ള നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം, മൂന്ന് മാസം മുന്‍പാണ് ഇയാള്‍ ഫഌറ്റില്‍ കൃഷി ആരംഭിച്ചത്.

ഫഌറ്റ് നിറയെ കഞ്ചാവ് ചെടികള്‍...

ഫഌറ്റ് നിറയെ കഞ്ചാവ് ചെടികള്‍...

ഹുസൈന്റെ ഫഌറ്റിലെ കഞ്ചാവ് ചെടികളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+