ചോക്ലേറ്റ് കഞ്ചാവ് വിറ്റ യുവ ഡോക്ടര്‍ അകത്ത് !!, വില്ക്കാന് കണ്ടെത്തിയ വഴി ?
2014ലാണ് ഇയാള്‍ ചോക്ലേറ്റ് കഞ്ചാവ് വ്യാപാരം തുടങ്ങിയത്
ഹൈദരാബാദ്: കഞ്ചാവ് ഉപയോഗിച്ചു നിര്‍മ്മിച്ച ചേക്ലേറ്റ് വില്‍പ്പന നടത്തിയ ഡോക്ടറെ പോലിസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് പോലിസാണ് 35കാരനായ ഷുജാത്ത് അലി ഖാനെ പിടികൂടിയത്. 2006ല്‍ മെഡിക്കല്‍ കോളേജില്‍ നിന്നു പഠിച്ചിറങ്ങിയ ഇയാള്‍ 2014വരെ സര്‍ക്കാരിനു കീഴിലുള്ള നിസാംനഗര് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്നു. പിന്നീടാണ് കഞ്ചാവ് ബിസിനസിലേക്കു നീങ്ങുന്നത്.

കഞ്ചാവ് പൊടി ഉപയോഗിച്ചുള്ള ചോക്ലേറ്റ് ഉണ്ടാക്കിയ ശേഷം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഷുജാത്ത് വില്‍പ്പന നടത്തിയിരുന്നത്. 500 മുതല്‍ 1500 രൂപ വരെയായിരുന്നു ചോക്ലേറ്റിന്റെ വില. ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടു വിലാണ് പോലിസ് ഇയാളെ വലയിലാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഷുജാത്ത് ചോക്ലേറ്റ് ബിസിനസ് നടത്തിയിരുന്നതായി പോലിസ് അറിയിച്ചു.

കഞ്ചാവിന്റെ അളവ് അനുസരിച്ചാണ് ഇയാള്‍ ചോക്ലേറ്റിന്റെ വില നിശ്ചയിച്ചിരുന്നത്. കഞ്ചാവിന്റെ അളവ് കൂടുന്നത് അനുസരിച്ച് ചോക്ലേറ്റിനു വിലയും വര്‍ധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 3000ത്തോളം പേര്‍ക്ക് ഷുജാത്ത് ചോക്ലേറ്റ് വിറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ വെല്ലൂരില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 45 കഞ്ചാവ് ചോക്ലേറ്റുകള്‍ പോലിസ് പിടിച്ചെടുത്തു.

ഈ വര്‍ഷം കഞ്ചാവ് വ്യാപാരവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഷുജാത്ത്. ജനുവരിയില്‍ തന്റെ അപ്പാര്‍ട്ട്മെന്റില്‍ കഞ്ചാവ് കൃഷി നടത്തിയ സയ്ദ് ഷാഹിദ് ഹുസൈനിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications