കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോക്ലേറ്റ് കഞ്ചാവ് വിറ്റ യുവ ഡോക്ടര്‍ അകത്ത് !!, വില്‍ക്കാന്‍ കണ്ടെത്തിയ വഴി ?

2014ലാണ് ഇയാള്‍ ചോക്ലേറ്റ് കഞ്ചാവ് വ്യാപാരം തുടങ്ങിയത്

  • By Manu
Google Oneindia Malayalam News

ഹൈദരാബാദ്: കഞ്ചാവ് ഉപയോഗിച്ചു നിര്‍മ്മിച്ച ചേക്ലേറ്റ് വില്‍പ്പന നടത്തിയ ഡോക്ടറെ പോലിസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് പോലിസാണ് 35കാരനായ ഷുജാത്ത് അലി ഖാനെ പിടികൂടിയത്. 2006ല്‍ മെഡിക്കല്‍ കോളേജില്‍ നിന്നു പഠിച്ചിറങ്ങിയ ഇയാള്‍ 2014വരെ സര്‍ക്കാരിനു കീഴിലുള്ള നിസാംനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്നു. പിന്നീടാണ് കഞ്ചാവ് ബിസിനസിലേക്കു നീങ്ങുന്നത്.

marijauana

കഞ്ചാവ് പൊടി ഉപയോഗിച്ചുള്ള ചോക്ലേറ്റ് ഉണ്ടാക്കിയ ശേഷം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഷുജാത്ത് വില്‍പ്പന നടത്തിയിരുന്നത്. 500 മുതല്‍ 1500 രൂപ വരെയായിരുന്നു ചോക്ലേറ്റിന്റെ വില. ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടു വിലാണ് പോലിസ് ഇയാളെ വലയിലാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഷുജാത്ത് ചോക്ലേറ്റ് ബിസിനസ് നടത്തിയിരുന്നതായി പോലിസ് അറിയിച്ചു.

chocolate

കഞ്ചാവിന്റെ അളവ് അനുസരിച്ചാണ് ഇയാള്‍ ചോക്ലേറ്റിന്റെ വില നിശ്ചയിച്ചിരുന്നത്. കഞ്ചാവിന്‍റെ അളവ് കൂടുന്നത് അനുസരിച്ച് ചോക്ലേറ്റിനു വിലയും വര്‍ധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 3000ത്തോളം പേര്‍ക്ക് ഷുജാത്ത് ചോക്ലേറ്റ് വിറ്റിട്ടുണ്ട്. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 45 കഞ്ചാവ് ചോക്ലേറ്റുകള്‍ പോലിസ് പിടിച്ചെടുത്തു.

arrest

ഈ വര്‍ഷം കഞ്ചാവ് വ്യാപാരവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഷുജാത്ത്. ജനുവരിയില്‍ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കഞ്ചാവ് കൃഷി നടത്തിയ സയ്ദ് ഷാഹിദ് ഹുസൈനിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
A man who prepared and sold marijuana-infused chocolates has been arrested by the police in Hyderabad. Shujath Ali Khan, 35, reportedly passed out of a medical college in Hyderabad in 2006 and later worked with the government-run Nizamsagar Institute of Medical Sciences till 2014 before setting up his business.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X