കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല; എക്‌സിറ്റ് പോള്‍ പ്രവചനം മറ്റൊന്ന് എന്ന് ടിആര്‍എസ്, 25 കൂടി...

Google Oneindia Malayalam News

ഹൈദരാബാദ്: മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ഭരണകക്ഷിയായ ടിആര്‍എസ്. 99ല്‍ നിന്ന് 56ലേക്ക് സീറ്റ് കൂപ്പുകുത്തിയത് പാര്‍ട്ടി നേതൃത്വത്തിന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ടിആര്‍എസ് തകര്‍ന്നപ്പോള്‍ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. മൂന്ന് സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഇപ്പോള്‍ 48 സീറ്റായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച രണ്ടാമത്തെ കക്ഷിയാണ് ബിജെപി. അതേസമയം, ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടിയ അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎമ്മിന് കാര്യമായ നേട്ടമോ കോട്ടമോ ഇല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 44 സീറ്റാണ് ഒവൈസിയുടെ പാര്‍ട്ടിക്കുണ്ടായിരുന്നത്. ഇത്തവണയും 44 സീറ്റ് കിട്ടി.

p

കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ രണ്ടില്‍ നിന്ന് ഉയരാന്‍ അവര്‍ക്ക് ഇത്തവണയും സാധിച്ചില്ല. ബിജെപി അധികാരം പിടിക്കുമെന്ന് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ തോന്നലുണ്ടായിരുന്നു. എന്നാല്‍ ബാലറ്റ് പേപ്പര്‍ എണ്ണി തുടങ്ങിയതോടെയാണ് ടിആര്‍എസിന്റെ ശ്വാസം നേരെ വീണത്. തപാല്‍ വോട്ടില്‍ ബിജെപി തിളങ്ങിയെങ്കിലും ഏറെ നേരം തിളക്കം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചില്ല. 80 സീറ്റുകളില്‍ വരെ മുന്നിട്ട് നിന്നിരുന്ന ബിജെപി പിന്നീട് ഇടിഞ്ഞു. ഏറ്റവും ഒടുവില്‍ 48 സീറ്റ് നേടി ആ തേരോട്ടം നിലച്ചു.

ഉപരോധം അവസാനിക്കുന്നു; കുവൈത്തിന് നന്ദി പറഞ്ഞ് ഖത്തര്‍, ഗള്‍ഫില്‍ സുപ്രധാന പ്രഖ്യാപനം ഉടന്‍ഉപരോധം അവസാനിക്കുന്നു; കുവൈത്തിന് നന്ദി പറഞ്ഞ് ഖത്തര്‍, ഗള്‍ഫില്‍ സുപ്രധാന പ്രഖ്യാപനം ഉടന്‍

ഫലത്തില്‍ ഹൈദരാബാദ് മുന്‍സിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. ടിആര്‍എസ്-എംഐഎം സഖ്യമുണ്ടാക്കി ഭരണത്തിലെത്താനാണ് സാധ്യത. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. എന്നാല്‍ ബിജെപിയെ അകറ്റുക എന്ന ലക്ഷ്യത്തോടെ ഇരുപാര്‍ട്ടികളും ഒരുമിച്ചേക്കും. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി രാജിവച്ചു.

ബിജെപിക്ക് കനത്ത തിരിച്ചടി; നാഗ്പൂരിലടക്കം ശക്തി കേന്ദ്രങ്ങളില്‍ വീണു, കോണ്‍ഗ്രസ് സഖ്യത്തിന് ജയംബിജെപിക്ക് കനത്ത തിരിച്ചടി; നാഗ്പൂരിലടക്കം ശക്തി കേന്ദ്രങ്ങളില്‍ വീണു, കോണ്‍ഗ്രസ് സഖ്യത്തിന് ജയം

ടിആര്‍എസിന് തിരഞ്ഞെടുപ്പില്‍ ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകന്‍ കെടി രാമറാവു ആയിരുന്നു. ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചില്ലെന്നും ടിആര്‍എസിന് മികച്ച വിജയം എന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നതെന്നും കെടി രാമ റാവു പറഞ്ഞു. 25 സീറ്റ് കൂടി അധികം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, നേട്ടം കൊയ്തത് ബിജെപിയാണ്. ഒവൈസിക്കെതിരെ വിദ്വേഷപരമായ പ്രചാരണം നടത്തി കളം നിറഞ്ഞ ബിജെപിക്ക് പിന്നില്‍ കൂടുതല്‍ വോട്ടര്‍മാര്‍ അണി നിരന്നു എന്ന് വിലയിരുത്താം. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റും നൈസാം ഭരണത്തിന്റെ സംസ്‌കാരം എടുത്തുകളയും എന്നെല്ലാമാണ് ബിജെപി നേതാക്കള്‍ പ്രചാരണ വിഷയമാക്കിയത്. അതേസമയം, ഒവൈസിക്ക് കാര്യമായ കോട്ടം സംഭവിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.

English summary
Hyderabad Municipal Corporation Election Final Result: TRS leader says Unbelievable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X