ഹൈദരബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്; പോളിങ് ശതമാനത്തില്‍ വന്‍ കുറവ്; ആകെ രേഖപ്പെടുത്തിയത് 35%
ഹൈദരബാദ്: ഇന്ന് നടന്ന ഹൈദരാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനത്തില്‍ വന്‍കുറവ്. 35 ശതമാനം പോളിങ് മാത്രമാണ് ഹൈദരബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഏകദേശം 74 ലക്ഷം ആളുകള്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതായാണ് കണക്കുകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതവുമായ അമിത്ഷാ അടക്കമുള്ള ദേശീയ നേതാക്കള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഹൈദരാബാദിലെത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.
വോട്ടെടുപ്പ് സമാധാനമായാണ് നടന്നതെങ്കിലും ഇടതുപക്ഷ പാര്‍ട്ടികളായ സിപിഐയുടേയും,സിപിഎമ്മിന്റെയും ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് ചിഹ്നം മറി പ്രിന്റ് ചെയ്തിനാല് മുനിസിപ്പാലിറ്റിയിലെ 26ാം വാര്‍ഡില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന് കമ്മിഷന് തീരുമാനിച്ചു. 26ാം വാര്‍ഡിലെ 69 പോളിങ് ബൂത്തുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുക. ഡിസംബര്‍ 3 രാവിലെ 7മുതല്‍ വൈകിട്ട് 6 വരെയാണ് 69 പോളിങ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് നടക്കുക.റീപോളിങ് നടക്കുന്നതിനാല്‍ എക്സിറ്റ് പോള്‍ ഫലം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ഡിസംബര്‍ 3വരെ ഇലക്ഷന് കമ്മിഷന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര മന്ത്രി ജി കിഷന് റെഡ്ഡി, ടിആര്‍എസ് വര്‍്ക്കിങ് പ്രസിഡന്റും മന്ത്രിയുമായ കെടി രാമറാവു, എഐഎംഐഎം പ്രസിഡന്റും എംപിയുമായ അസദുദീന് ഒവൈസി, സിനിമ നടനും രാഷ്ട്രീയ നേതാവുമായ ചിരഞജീവി എന്നിവരാണ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ പ്രമുഖര്‍
കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രത്യക സജീകരണങ്ങള്‍ ഒരുക്കിയാണ് ഇലക്ഷന് കമ്മിഷന് വോട്ടെടുപ്പ് നടത്തിയത്. കോവിഡ് ബാധിതര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യവും തിരഞ്ഞെടുപ്പ് കമ്മിഷന് ഏര്‍പ്പെടുത്തിയിരുന്നു.
മുന്‍സിപ്പല്‍ തിരഞ്ഞടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞതിന് കാരണം ഭരണകക്ഷിയായ ടിആര്‍എസ് ആണെന്ന് ബിജെപി നേതാവും മന്ത്രിയുമായ ജി കിഷന് റെഡ്ഡി ആരോപിച്ചു.അധികാരമുപയോഗിച്ച് ടിആര്‍സ് തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് സ്വാര്‍ഥ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കാനയില്‍ ചുവടുറപ്പിക്കുക എന്നലക്ഷ്യത്തോടെ ഹൈദരബാദ് മുന്‍സിപ്പല്‍ തിരഞ്ഞടുപ്പില്‍ വലിയ രീതിയിലുള്ള പ്രചരണമാണ് ബിജെപി നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജവദേക്കര്‍,സ്മൃതി ഇറാനി എന്നിങ്ങനെ നിരവധി ബജെപി ദേശീയ നേതാക്കളാണ് ഹൈദരാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിക്കായി കളത്തില്‍ ഇറങ്ങിയത്.
നിലവിലെ ഭരണകക്ഷിയായ ടിആര്എസ്ന്റെ ഇലക്ഷന് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മന്ത്രികൂടിയായ കെടി രാമറാവു ആയിരുന്നു.തിരഞ്ഞെടുപ്പ് പ്രചരണത്തിനടെ ഐഎംഐഎം അധ്യക്ഷന്‍ അസദുദീന് ഒവൈസിക്കെതിരെ നടത്തിയ വിവാദപ്രസ്തവനകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.