കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ആർക്കും കേവല ഭൂരിപക്ഷമില്ല, ടിആര്‍എസിനെ ഒവൈസി പിന്തുണച്ചേക്കും

Google Oneindia Malayalam News

ഹൈരാബാദ്; നിര്‍ണായകമായ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആർക്കും ഭൂരിപക്ഷം ലഭിക്കായതോടെ ഭരണകക്ഷിയായ ടിആർഎസിനെ അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം)പിന്തുണച്ചേക്കുമെന്ന് സൂചന. 150 വാര്‍ഡുകളുള്ള ഹൈദരാബാദ് കോര്‍പറേഷനില്‍ 76 പേരുടെ പിന്തുണയാണ് ഭരണം പിടിക്കാന്‍ വേണ്ടത്.149 എണ്ണത്തിന്റെ ഫലം പുറത്ത് വന്നപ്പോള്‍ 55 സീറ്റുകള്‍ നേടി ടിആര്‍എസ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി.എഐഎംഐഎം 43 സീറ്റിലാണ് വിജയിച്ചത്.

hydetbad-1

അപ്രതീക്ഷിത കുതിപ്പാണ് സംസ്ഥാനത്ത് ബിജെപി നടത്തിയത്.കഴിഞ്ഞ ഭരണ സമിതിയിൽ വെറും നാല് സീറ്റുകൾ മാത്രം ഉണ്ടായിരുന്ന ബിജെപി46 സീറ്റുകളാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിൽ ടിആർഎസിനാണ് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടിആർഎസിന് 99 സീറ്റായിരുന്നു ലഭിച്ചത്. എംഐഎമ്മിന് 44 സീറ്റുകകളും കോണ്‍ഗ്രസിന് രണ്ട് സീറ്റുകളും ലഭിത്തു.2016 ലെ തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയും ഉവൈസിയുടെ പാർട്ടിയും സഖ്യത്തിലായിരുന്നു മത്സരിച്ചത്.തിരഞ്ഞെടുപ്പിൽ സഖ്യത്തിന് 143 സീറ്റുകളാണ് ലഭിച്ചത്.

അതേസമയം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ട് സീറ്റുകളിലൊതുങ്ങി. ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എന്‍.ഉത്തംകുമാര്‍ റെഡ്ഡി രാജിവച്ചു.അതേസമയം മാധ്യമങ്ങളാണ് കോൺഗ്രസ് തോൽവിക്ക് കാരണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി ആരോപി്ചു. കോണ്‍ഗ്രസിനെ ഇല്ലാതാക്കുന്നതിന് വേണ്ടി മാധ്യമങ്ങള്‍ രണ്ട് പാര്‍ട്ടികളില്‍ നിന്നും പാരിതോഷികങ്ങള്‍ കൈപറ്റി. തങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണം ഞങ്ങള്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കാത്തത് കൊണ്ടാണെന്നും രേവന്ത് പറഞ്ഞു.

അതിനിടെ ഹൈദരാബാദിലെ കുതിപ്പിന്റെ ആഘോഷത്തിലാണ് സംസ്ഥാനത്ത് ബിജെപി. വിരലിൽ എണ്ണാവുന്ന സീറ്റിൽ നിന്ന് ഭരണകക്ഷിയെ തളർത്തിയുള്ള മുന്നേറ്റം പാർട്ടിയുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷ, പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങി ബിജെപിയുടെ ദേശീയ നേതാക്കൾ എത്തിയായിരുന്നു ബിജെപിക്ക് വേണ്ടി പ്രചരണം നയിച്ചത്. ഇതൊന്നും വെറുതേയായില്ലെന്നും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തെലങ്കാന പിടിക്കുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്.

''ഹൂ ഈസ്‌ പദ്മനാഭൻ? എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?'' പരിഹസിച്ച് നടി രേവതി സമ്പത്ത്''ഹൂ ഈസ്‌ പദ്മനാഭൻ? എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?'' പരിഹസിച്ച് നടി രേവതി സമ്പത്ത്

കൂട്ടായത് ചരിത്രങ്ങൾ: യുഎസ് വൈസ് പ്രസിഡന്റായി അധികാരത്തിലേക്ക് അറിയാം കമലാ ഹാരിസിനെ....കൂട്ടായത് ചരിത്രങ്ങൾ: യുഎസ് വൈസ് പ്രസിഡന്റായി അധികാരത്തിലേക്ക് അറിയാം കമലാ ഹാരിസിനെ....

കടുത്ത മത്സരം, തിരുമല വാർഡിൽ വിജയ പ്രതീക്ഷയോടെ ഇടത് സ്ഥാനാർത്ഥി ആർപി ശിവജികടുത്ത മത്സരം, തിരുമല വാർഡിൽ വിജയ പ്രതീക്ഷയോടെ ഇടത് സ്ഥാനാർത്ഥി ആർപി ശിവജി

Recommended Video

cmsvideo
Asaduddin Owaisi defeated BJP in Hyderabad | Oneindia Malayalam

English summary
Hyderabad No one has an absolute majority; The owaisi may support TRS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X