കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടി; സ്‌ത്രീകളെ കൊല്ലാന്‍ ആരംഭിച്ചു; സീരിയൽ കില്ലർ അറസ്റ്റില്‍

Google Oneindia Malayalam News

ഹൈദരബാദ്‌: 21 കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളിയെ ഹൈദരാബാദ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ടാസ്‌ക്‌ ഫോഴ്‌സും രാച്ചകൊണ്ട പൊലീസും ഒരുമിച്ചു നടത്തിയ ഓപ്പറേഷനിലാണ്‌ സീരിയല്‍ കൊലപാതകിയായ മൈന രാമലു അറസ്റ്റിലായത്‌. രണ്ട്‌ കൊലപാതക കേസുകളില്‍ രാമലുവിനെ പ്രതിയായി കണ്ടെത്തിയിട്ടുണ്ട്‌. രാമുലു പൊലീസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത കൊലപാതകക്കേസിലും.ഗാറ്റ്‌കേസര്‍ പൊലീസ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലും കൊലപാതകത്തിന്‌ പിന്നില്‍ മൈന രാമലുവാണെന്ന്‌ കണ്ടെത്തിയതായി പൊലീസ്‌ പറഞ്ഞു.

16 കൊലപാതകക്കേസുകള്‍, 4 വസ്‌തു തട്ടിപ്പ്‌ കേസുകള്‍, പൊലീസ്‌ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതിന്‌ ഒരു കേസ്‌ എന്നിങ്ങനെ 21 കേസുകളാണ്‌ രാമലുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

murder case

2020 ജനിവരി 1ന്‌ ഹൈദരാബാദ്‌ ജൂബിലി ഹില്‍സില്‍ താമസിക്കുന്ന കാവല അനതായ തന്റെ ഭാര്യയെ കാണാനില്ലെന്ന്‌ കാണിച്ച്‌ ജൂബിലി ഹില്‍സ്‌ പൊലീസിന്‌ പരാതി നല്‍കുന്നത്‌, 2020 ഡിസംബര്‍ 30 രാവിലെ 8മണി മുതല്‍ കാണാനില്ല എന്നായിരുന്നു പരാതി . ടാസ്‌ക്‌ ഫോഴ്‌സും ബൈദരാബാദ്‌ സിറ്റി പൊലീസും ചേര്‍ന്ന്‌ കേസില്‍ അന്വേഷണം ആരംഭിച്ചു. 2021 ജനിവരി 4ന്‌ കാണാതായ വെങ്കട്ടമ്മയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊലപാതകത്തിന്‌ പിന്നില്‍ മൈന രാമലു ആണെന്ന്‌ തെളിഞ്ഞതായി ഹൈദരാബാദ്‌ സിറ്റി പൊലീസ്‌ കമ്മിഷ്‌ണര്‍ അഞ്‌ജനി കുമാര്‍ പറഞ്ഞു.
തെലുങ്കാനയിലെ സങ്ക റെഡ്ഡി ജില്ലയില്‍ ജനിച്ച രാമലു 21ാമത്തെ വയസില്‍ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം വിവാഹിതനായി. എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടു നിന്നില്ല. ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയി. തുടര്‍ന്നാണ്‌ സ്‌്‌്‌ത്രീകളെ ആക്രമിക്കാനും കൊല്ലാനും രാമലു ആരംഭിച്ചത്‌. 2003 ന്‌ ശേഷം 16 കൊലപാതകങ്ങള്‍ രാമലു ചെയ്‌തു. വസ്‌തു തട്ടിപ്പ്‌ ഉള്‍പ്പെടെ മറ്‌്‌ കേസുകളിലും പ്രതിയാണെന്ന്‌ കമ്മിഷ്‌ണര്‍ പറഞ്ഞു.
2011 ഫെബ്രുവരിയില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജയിലിലായ രാമലു 2011 ഡിസംബറില്‍ മാനസികാരോഗാശുപത്രിയില്‍ ചികിത്സാക്കായി അഡ്‌മിറ്റാക്കി. 2011 ഡിസംബര്‍ 30ന്‌ രാമലു ഉള്‍പ്പെടെ 5 കുറ്റവാളികള്‍ മാനസികരോഗ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ജയിലില്‍ നിന്നും രക്ഷപ്പെട്ട രാമലു അതിന്‌ ശേഷം 5 കൊലപാതകങ്ങള്‍ കൂടി നടത്തിയെന്ന്‌ പൊലീസ്‌ കമ്മിഷ്‌ണര്‍ പറഞ്ഞു. 2013ല്‍ വീണ്ടും പൊലീസ്‌ പിടിയിലായ രാമലു തെലുങ്കാന ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന്‌ 2018 ഒക്ടോബര്‍ 3ന്‌ ജയില്‍ മോചിതനായി. ജയില്‍ മോചിതനായതിന്‌ ശേഷമാണ്‌ ബാക്കി രണ്ട്‌ കൊലപാതകങ്ങള്‍ കൂടി രാമലു ചെയ്യുന്നത്‌.

Recommended Video

cmsvideo
നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

English summary
Hyderabad police arrested serial killer involved in 16 murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X