കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികൾക്ക് പാൽ വാങ്ങാനിറങ്ങിയ ഓട്ടോ ഡ്രൈവറെ തല്ലിച്ചതച്ച് പോലീസ്; വീഡിയോ

Google Oneindia Malayalam News

ഹൈദരാബാദ്; ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിനിടയിലെ പോലീസ് നടപടികൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവരെ പോലീസ് തലങ്ങും വിലങ്ങും തല്ലുന്ന സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഹൈദരാബാദിലെ പോലീസ് നടപടിയാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ ഓട്ടോ ഡ്രൈവറെയാണ് പോലീസ് ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

policeattack-

പാചകവാതക സിലിണ്ടർ നിറയ്ക്കാനും കുട്ടികൾക്കായി പാല് വാങ്ങാനും ഇറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവറെയാണ് പോലീസ് മർദ്ദിച്ചത്. ഇയാളുടെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. പോലീസ് നടപടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇയാൾ ഒരു കല്ല് ഉപയോഗിച്ച് തന്റെ ഓട്ടോ കല്ല് ഉപയോഗിച്ച് ഇടിച്ച് പൊളിക്കുന്നതും വീഡിയോയിൽ ഉണ്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങൾക്ക് ഭക്ഷണമില്ല. ഞങ്ങൾക്ക് ആരും പണം തരുന്നില്ല. ഗ്യാസ് നിറയ്ക്കാനാണ് പോകുന്നതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞതാണ്. എന്നിട്ടും നിങ്ങൾ എന്നെ മർദ്ദിക്കുകയാണ്. ഞാൻ എന്ത് തെറ്റാണ് ചെയ്തത്? വീഡിയോയിൽ ഓട്ടോ ഡ്രൈവർ ചോദിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.

രാജ്യത്തെ ദരിദ്രരിലേക്ക് ഭക്ഷണവിതരണം എത്തുന്നില്ലെന്നതിന്റെ തെളിവാണിതെന്ന് എം ആദിത്യ റെഡ്ഡി ട്വീറ്റ് ചെയ്തു. മെയ് 3 വരെ കർശന നിയന്ത്രമങ്ങൾ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ സുമന്ത് രാമൻ ട്വീറ്റ് ചെയ്തു. ഇളവുകൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നാണ് തെലങ്കാന. ഇവിടെ മെയ് 7 വരെ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനും കോവിഡ്; പകര്‍ന്ന വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല</a><a class=" title="മലപ്പുറം ജില്ലയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനും കോവിഡ്; പകര്‍ന്ന വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല" />മലപ്പുറം ജില്ലയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനും കോവിഡ്; പകര്‍ന്ന വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല

'ഗള്‍ഫിലെ അവസ്ഥ പരമദയനീയം; പിറന്നനാട്ടില്‍ അഗതികളായി വസിക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ'

തബ്ലീഗ് സമ്മളേനത്തില്‍ പങ്കെടുത്ത എല്ലാവരെയും കണ്ടെത്തണമെന്ന് കെ സുരേന്ദ്രന്‍

English summary
Hyderabad police thrashing auto driver video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X