കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യന്‍ യുവതികളെ കൈയ്യേറ്റം ചെയ്തു; നിര്‍ബന്ധിച്ച് സിന്ദൂരമിട്ടു!! പ്രതിഷേധം, മതപരിവര്‍ത്തനം

Google Oneindia Malayalam News

ഹൈദരാബാദ്: ഈസ്റ്റര്‍ ആഘോഷത്തിനിടെ സ്ത്രീകളെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൂടുതല്‍ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ആഘോഷം നടക്കുന്ന സ്ഥലത്തെത്തിയ ഒരുകൂട്ടം യുവാക്കള്‍ സ്ത്രീകളെ കയറിപ്പിടിക്കുകയും നിര്‍ബന്ധിച്ച് സിന്ദൂരം തിരുനെറ്റിയില്‍ ചാര്‍ത്തുകയും ചെയ്തതാണ് വിവാദമായത്.

12

പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൂകാട്പള്ളിയില്‍ ക്രിസ്ത്യാനികള്‍ പ്രകടനം നടത്തി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് കൂടി പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, ക്രിസ്ത്യാനികള്‍ക്കെതിരെ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് കേസെടുത്തിട്ടുണ്ട്.

കുകാട്പള്ളിയിലെ മെട്രോ മാര്‍ട്ടിന് പിന്നിലുള്ള ദയറാം ബസ്തിയിലാണ് ഒരുസംഘം യുവാക്കളെത്തി ഈസ്റ്റര്‍ ആഘോഷം അലങ്കോലമാക്കിയത്. പരിപാടിക്ക് പോലീസ് നല്‍കിയ അനുമതി പത്രം ചോദിച്ചാണ് അക്രമികളെത്തിയത്. ഇവര്‍ പിന്നീട് ഈ രേഖ കീറിക്കളഞ്ഞു. മാത്രമല്ല, സ്ത്രീകളെ കയറിപ്പിടിക്കുകയും ചെയ്തു. ക്രൈസ്തവരെ അപമാനിക്കുന്ന തരത്തില്‍ ചീത്തവിളിച്ചുവെന്നും ആരോപണമുണ്ട്.

നിരവധി ക്രൈസ്തവ സംഘടനകള്‍ ചേര്‍ന്ന് ഹൈദരാബാദില്‍ പ്രതിഷേധ പ്രകടനം നടത്തി. രാഷ്ട്രീയ ക്രാന്തി പരിഷത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മത നേതാക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് കൂടി ചുമത്തിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ പോലീസ് ഓഫീസര്‍മാരെ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇനിയും ചിലരെ കൂടി പിടികൂടാനുണ്ട്. മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

English summary
Hyderabad: Protest against sindoor at Easter rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X