Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യതയില്‍ ബലാല്‍സംഗം ആസ്വദിക്കുന്ന ഇന്ത്യക്കാര്‍!! അശ്ലീല സൈറ്റുകളില്‍ തിരഞ്ഞത് ഡോക്ടറുടെ പേര്

ദില്ലി: പരസ്യപ്രതികരണത്തില്‍ മാത്രമാണ് മനുഷ്യന് മാന്യത എന്ന് തെളിയിക്കുന്നതാണ് പുതിയ വിവരങ്ങള്‍. രാജ്യം മൊത്തം നടുക്കത്തോടെ കേട്ട വാര്‍ത്തയാണ് ഹൈദരാബാദിലെ 26കാരിയായ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച സംഭവം. മൃതദേഹത്തെ പോലും പ്രതികള്‍ ബലാല്‍സംഗം ചെയ്തുവെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലുള്ളത്.

രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരും സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവരും സംഭവത്തിനെതിരെ രംഗത്തുവന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മറ്റൊന്നാണ്. അശ്ലീല വെബ്‌സൈറ്റുകളില്‍ കഴിഞ്ഞദിവസങ്ങളില്‍ കൂടുതല്‍ തിരയപ്പെട്ടത് കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പേരാണ്. ക്രൂരമായ ബലാല്‍സംഗം കണ്ട് ആസ്വദിക്കാനുള്ള കാമാസക്തി മൂലമുള്ള വ്യഗ്രത!!...

 നന്മ നഷ്ടപ്പെടുന്നു

നന്മ നഷ്ടപ്പെടുന്നു

ഇന്റര്‍നെറ്റില്‍ വെറ്റിനറി ഡോക്ടറുടെ പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ തിരയപ്പെട്ടത്. അശ്ലീല വെബ്‌സൈറ്റുകളിലെല്ലാം ട്രെന്‍ഡിങ് ഡോക്ടറുടെ പേരായിരുന്നു. 80 ലക്ഷം തവണയാണ് ഡോക്ടറുടെ പേര് തിരയപ്പെട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

 പോലീസ് കേസ് ഇങ്ങനെ

പോലീസ് കേസ് ഇങ്ങനെ

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വെറ്റിനറി ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായത്. തെലങ്കാനയിലെ ശംസാബാദ് സ്വദേശിയാണ് ഇവര്‍. ജോലി കഴിഞ്ഞ് വരുന്നവഴി കാത്തിരുന്ന പ്രതികള്‍ മദ്യാസ്‌ക്തിയില്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്നുവെന്നാണ് പോലീസ് കേസ്.

 ക്രൂര മര്‍ദ്ദനവും

ക്രൂര മര്‍ദ്ദനവും

പ്രതികള്‍ മനപ്പൂര്‍വം ഡോക്ടറെ കെണിയില്‍പ്പെടുത്തുകയായിരുന്നു. പിന്നീട് മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. മൂക്കും വായയും പൊത്തിപ്പിടിച്ചതാണ് മരണ കാരണമെന്ന് പോലീസ് പറയുന്നു. ഡോക്ടറെ മദ്യം കഴിപ്പിക്കുകയും തലയ്ക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്.

 രാജ്യം മൊത്തം പ്രതിഷേധം

രാജ്യം മൊത്തം പ്രതിഷേധം

മരിച്ചതിന് ശേഷവും പ്രതികള്‍ ക്രൂരത കാണിച്ചുവെന്നാണ് പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. ഈ ക്രൂരതയെ രാജ്യം മൊത്തം അപലപിക്കുകയാണ്. പാര്‍ലമെന്റിലും പുറത്തും പ്രധാന നഗരങ്ങളിലുമെല്ലാം പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെയാണ് രഹസ്യമായി ബലാല്‍സംഗം കാണാന്‍ വേണ്ടി ഇന്റര്‍നെറ്റില്‍ തിരയുന്നവരെ കുറിച്ച് വിവരം പുറത്തുവന്നിരിക്കുന്നത്.

 ഡോക്ടറുടെ നാട്ടുകാര്‍

ഡോക്ടറുടെ നാട്ടുകാര്‍

നാല് പ്രതികളെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നു. ഡോക്ടറുടെ നാട്ടുകാര്‍ രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. അപലപിക്കുകയല്ല, നടപടിയാണ് വേണ്ടതെന്ന് അവര്‍ ആവശ്യപ്പെടുന്നു.

വിവരം പുറത്തുവന്നത് ഇങ്ങനെ

വിവരം പുറത്തുവന്നത് ഇങ്ങനെ

ഇതിനിടെയാണ് അശ്ലീല സൈറ്റുകളില്‍ ഡോക്ടറുടെ പേര് കൂടുതലായി തിരയപ്പെട്ടത്. ഇക്കാര്യം ചിലര്‍ ട്വിറ്ററില്‍ സൂചിപ്പിച്ചതോടെയാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പാകിസ്താനില്‍ നിന്ന് തിരഞ്ഞവരും ഒട്ടേറെയാണ്. സ്വകാര്യ വേളയില്‍ മനുഷ്യന്‍ എത്ര ക്രൂരനാണ് എന്ന് തെളിയിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ബലാല്‍സംഗം ആസ്വദിക്കാനുള്ള ചിലരുടെ ദുര്‍മനസ് കൂടിയാണ് ഇവിടെ വ്യക്തമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+