Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈദരാബാദിലെ റസ്‌റ്റോറന്റില്‍ തീപ്പിടുത്തം

ഹൈദരാബാദ്: ഹൈദരാബാദിലെ മരേഡിപ്പള്ളിയിലെ ഗോകൂല്‍ റസ്റ്റോറന്റില്‍ തീപ്പിടുത്തം. ശനിയാഴ്ച രാവിലെയുണ്ടായ തീപ്പിടുത്തത്തില്‍ നിന്നും അത്ഭുതകരമായാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്. ഇതേ കെട്ടിടത്തിലുള്ള ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ എത്തി രണ്ട് മണിക്കൂറിനുള്ളില്‍ തീ അണച്ചു.

ഇലക്ട്രിക് കേബിളില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചാണ് തീപ്പിടിച്ചത് എന്നായിരുന്നു ഹോട്ടല്‍ ഉടമ രക്ഷാപ്രവര്‍ത്തക ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ അടുക്കളയ്ക്ക് സമീപത്തുള്ള സ്റ്റോര്‍ റൂമില്‍ നിന്നും പടക്കങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

fire

രാവിലെ അഞ്ച് മണിയോടെയായിരുന്നു അടുക്കളയില്‍ നിന്നും തീ പടര്‍ന്നത്. പിന്നീടത് താഴത്തെ നിലയിലേക്ക് പടരുകയും ഫര്‍ണീച്ചറുകള്‍ കത്തി നശിക്കുകയും ചെയ്തു. അടുത്തുള്ള ബില്‍ഡിങ്ങിന്റെ സീലിങ്ങിലേക്ക് തീ പടര്‍ന്നപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രണ്ടാമത്തെ നിലയില്‍ ഏഴ് ജീവനക്കാര്‍ ഉറങ്ങി കിടന്നിരുന്നു. അത്ഭുതകരമായാണ് ഇവര്‍ രക്ഷപ്പെട്ടത്.

ഇതേ കെട്ടിടത്തില്‍ താമസിക്കുന്നവര്‍ പുകയും ചൂടും അനുഭവപ്പെട്ടാണ് ഉണര്‍ന്നത്. പെട്ടെന്ന് തന്നെ കെട്ടിടത്തില്‍ നിന്നും പുറത്ത് കടന്നതിനാലാണ് ജീവന്‍ തിരിച്ച് കിട്ടിയതെന്ന് താമസക്കാരന്‍ പറയുന്നു. ദീപാവലിയ്ക്ക് വേണ്ടി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ ചൂടുള്ള ഗ്യാസ് അടുപ്പിന് സമീപത്ത് വെച്ചതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+