കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെമ്മീന്‍ ഇസ്ലാമിന് അനുവദനീയമല്ല!! കഴിക്കരുതെന്ന് ഫത് വ, ആഹാരത്തില്‍ കത്തിവെച്ച് മതപഠനകേന്ദ്രം

Google Oneindia Malayalam News

Recommended Video

cmsvideo
ചെമ്മീൻ മുസ്ലീങ്ങൾക്ക് ഹറാം?? പുതിയ മതപഠനം | Oneindia Malayalam

ഹൈദരാബാദ്: പുതിയ ഫത് വയുമായി ഹൈദരാബാദിലെ മുസ്ലി മതപഠന കേന്ദ്രം. മുസ്ലിങ്ങള്‍ ചെമ്മീന്‍ കഴിക്കരുതെന്നും ഇസ്ലാമില്‍ ഇത് അനുവദനീയമല്ലെന്നുമാണ് ഫത് വയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജാമിയ നിസാമിയ്യ എന്ന കല്‍പ്പിത സര്‍വ്വകലാശാലയാണ് മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ചെമ്മീന്‍ കഴിക്കുന്നത് വിലക്കിക്കൊണ്ട് ഫത് വ പുറപ്പെടുവിച്ചിട്ടുള്ളത്.

<strong>ഛോട്ടാ ഷക്കീലിന്റെ അവസാനകാല ചിത്രങ്ങള്‍ പുറത്ത്: ഷക്കീലിന്റെ മരണം ദാവൂദിനെ തളര്‍ത്തി പാകിസ്താന്‍ വിടാന്‍ നീക്കം! പ്ലാന്‍ ഐഎസ്ഐ അറിയാതെ!!</strong>ഛോട്ടാ ഷക്കീലിന്റെ അവസാനകാല ചിത്രങ്ങള്‍ പുറത്ത്: ഷക്കീലിന്റെ മരണം ദാവൂദിനെ തളര്‍ത്തി പാകിസ്താന്‍ വിടാന്‍ നീക്കം! പ്ലാന്‍ ഐഎസ്ഐ അറിയാതെ!!

ജനുവരി ഒന്നിനാണ് 142 വര്‍ഷം പഴക്കമുള്ള ഇസ്ലാമിക് സര്‍വ്വകലാശാലയുടെ തലവന്‍ മുഹമ്മദ് അസീമുദ്ദീന്‍ ഇത്തരത്തില്‍ ഫത് വ പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന കല്‍പ്പിത സര്‍വ്വകലാശാലയാണ് ജാമിയ നിസാമിയ്യ.

ചെമ്മീന്‍ മത്സ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ലെന്നും പ്രാണി വര്‍ഗ്ഗത്തില്‍പ്പെടുന്നതാണെന്നും ഫത് വ നിഷ്കര്‍ഷിക്കുന്നു. ചെമ്മീന്‍ കഴിക്കുന്നത് ഉചിതമല്ലാത്തതിനാല്‍ മുസ്ലിങ്ങള്‍ ഭക്ഷണത്തില്‍ ചെമ്മീന്‍ അകറ്റി നിര്‍ത്തണമെന്നും ഫത് വയില്‍ പരാമര്‍ശിക്കുന്നു.

 ബാങ്ക് ഉദ്യോഗസ്ഥരെ വിവാഹം കഴിക്കരുത്!

ബാങ്ക് ഉദ്യോഗസ്ഥരെ വിവാഹം കഴിക്കരുത്!

ബാങ്ക് ഉദ്യോഗസ്ഥരെ വിവാഹം കഴിക്കരുതെന്ന് നിര്‍ദേശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ദാറുല്‍ ഉലൂം ദിയോബന്ത് ഫത് വ പുറപ്പെടുവിച്ചിരുന്നു. ബാങ്ക് ജോലിക്കാരുള്ളവരുടെ കുടുംബത്തിലേയ്ക്ക് മുസ്ലിം പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയയ്ക്കരുതെന്നായിരുന്നു രാജ്യത്തെ ഏറ്റവും വലിയ മതപഠനകേന്ദ്രം പുറപ്പെടുവിച്ച ഫത് വ. ബാങ്കിംഗ് മേഖല പ്രവര്‍ത്തിക്കുന്നത് പലിശയുടെ അടിസ്ഥാനത്തിലാണെന്നും ഇത് ഇസ്ലാമിന് ഹറാമാണെന്നുമാണ് ദാറുല്‍ ഉലൂമിന്റെ ദാറുല്‍ ഇഫ്തയുടെ ഫത് വയില്‍ ചൂണ്ടിക്കാണിക്കുന്നത്. നിക്ഷേപങ്ങള്‍ നടത്തുന്നതും വിലക്കപ്പെട്ട പ്രവൃത്തിയാണെന്നും ഫത് വ പറയുന്നു.

ഫോട്ടോകള്‍ക്ക് വിലക്ക്

ഫോട്ടോകള്‍ക്ക് വിലക്ക്

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ദാറുല്‍ ഉലൂം ദിയോബന്ത്. വാട്സ്ആപ്പിലും ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മുസ്ലിം സ്ത്രീകള്‍ സെല്‍ഫികള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് മുസ്ലിം സംഘടന രംഗത്തെത്തിയിട്ടുള്ളത്. ദാറുല്‍ ഉലൂമിന്‍റെ ദാറുല്‍ ഇഫ്തയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുസ്ലിം സ്ത്രീകള്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യരുത് ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഫത് വ പുറത്തിറക്കിയിട്ടുള്ളത്. ഒക്ടോബര്‍ 20നായിരുന്നു സംഭവം.

 സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വേണ്ട

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വേണ്ട


ഇസ്ലാം മുസ്ലിം സ്ത്രീകളെ ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നില്ലെന്നും ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതിനും ഇസ്ലാമിനും ശരിഅത്ത് നിയമങ്ങള്‍ക്കും എതിരാണെന്നും. മുസ്ലിം സ്ത്രീകളുടെ മുഖം മറ്റ് പുരുഷന്മാര്‍ കാണുന്നത് ഇസ്ലാമില്‍ അനുവദനീയമല്ലെന്നും ദാറുല്‍ ഇഫ്തയുടെ മുഫ്തി താരിഖ് ഖഷ്മി ചൂണ്ടിക്കാണിക്കുന്നു. ഫോട്ടോകള്‍ എടുക്കുന്നതും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നതുമായ പ്രവണത രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇസ്ലാമിക് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഈ രീതി അവസാനിപ്പിക്കണമെന്നുമാണ് ഖഷ്മി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.

വിവാദ ഫത് വ

വിവാദ ഫത് വ

മുസ്ലിം സ്ത്രീകള്‍ പുരികം പറിയ്ക്കുന്നതും, ട്രിം ചെയ്യുന്നതും ഷേപ്പ് ചെയ്യുന്നതും വിലക്കപ്പെട്ടിട്ടുള്ളതാണെന്ന വിവാദ പ്രസ്താവനയുമായി ദാറുല്‍ ഇഫ്താ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മുസ്ലിം സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിക്കുന്ന ഫത് വയില്‍ മറ്റ് പുരുഷന്മാരെ ആകര്‍ഷിക്കുന്നതിന് ലിപ്സ്റ്റിക് ഇടുന്നതും മേക്ക് അപ്പ് ഇടുന്നതും ഇസ്ലാമില്‍ നിഷിദ്ധമാണെന്നും ഫത് വയില്‍ പറയുന്നു.

stock
English summary
City-based Islamic seminary, Jamia Nizamia, has stirred up a controversy by issuing a decree (fatwa) that consumption of prawn is not permissible for Muslims. The fatwa was issued on January 1 by Mufti Mohammad Azeemuddin, the chief mufti of the 142-year-old Islamic deemed university.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X