ചൂട് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്, ഹൈദരബാദ് നഗരത്തില്‍ 40.8 ഡിഗ്രി താപനില
നഗരത്തില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. 40.8 ഡിഗ്രി താപനിലയിലാണ് എത്തി നില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ ചൂട് കൂടിവരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിച്ചു.
ഹൈദരാബാദ്: നഗരത്തില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. 40.8 ഡിഗ്രി താപനിലയിലാണ് എത്തി നില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ ചൂട് കൂടിവരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിച്ചു. ഹൈദരബാദില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും കൂടിയ ചൂടാണ് രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളില്‍ ചൂട് 43 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് തെലുങ്കാന സ്റ്റേറ്റ് വികസന പ്ലാനിങ് സൊസൈറ്റി പറഞ്ഞു. വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും ചൂടേറി വരകെയാണ്. പുഴയിലും ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ അകോലയില്‍ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്.

ഏറ്റവും ചൂട് അനുഭവപ്പെടുന്ന ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മധ്യമഹാരാഷ്ട്ര, സൗത്ത് യുപി, സൗത്ത് ഹരിയാന, ഛണ്ഡീഗഡ്, ഒഡീഷയുടെ ഉള്‍ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി.
ഇതുവരെ അനുഭവപ്പെട്ടതില്‍ നിന്നും കടുത്ത ചൂടാണ് തെക്കേന്ത്യന്‍ സംസ്ഥാനങ്ങളെ കാത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. ഏപ്രില്‍, മെയ് മാസത്തോടെ അതിശക്തമായ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications