പ്രവാസി യുവതിയെ ബലാത്സംഗം ചെയ്ത സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍
ഹൈദരാബാദ്: 32 വയസുള്ള പ്രവാസി യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ വിഷ്ണു വര്‍ദ്ധനെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വിദേശത്ത് സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ഇരുവരും തമ്മില്‍ ആറു മാസത്തോളമായി സൗഹൃത്തിലാണെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് ഇവര്‍ പരിചയത്തിലായത്. പിന്നീട് വാട്സ് ആപ്പിലൂടെയുള്ള ചാറ്റാന്‍ തുടങ്ങിയതോടെ ഇരുവരും കൂടുതല്‍ അടുപ്പത്തിലായി. അടുത്തിടെ നാട്ടിലെത്തിയ യുവതിയുമായി വിഷ്ണു കറങ്ങാന്‍ പോവുക പതിവായിരുന്നു.

ബഞ്ജാര ഹില്‍സിലെ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ് വിഷ്ണു. കേസിനാസ്പദമായ സംഭവം നടന്ന ഫിബ്രുവരി 2ന് ഇരുവരും കൂടി പുറത്തേക്ക് പോയിരുന്നു. ചായകുടിക്കാമെന്ന വാഗ്ദാനത്തിലാണ് സുഹൃത്തിനൊപ്പം പുറത്തുപോയതെന്ന് യുവതി പറഞ്ഞു. പിന്നീട് അമേരിക്കയിലെ യാത്രയ്ക്കുവേണ്ട ചില സാധനങ്ങള്‍ വാങ്ങാനായി വിഷ്ണുവിനൊപ്പം അയാളുടെ വീട്ടിലേക്ക് പോവുകയായിരുന്നു.
അവിടെവെച്ച് നല്കിയ ശീതളപാനീയം കുടിച്ചതോടെ പാതി മയക്കത്തിലായ തന്നെ വിഷ്ണു ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് സൂചിപ്പിച്ചു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications