വിവാഹാഭ്യര്‍ത്ഥന നിരസിച്ച 16കാരിയെ 21കാരനായ കാമുകന് കഴുത്തറുത്തു കൊന്നു;കാരണം?
ഹൈദരാബാദ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 21 കാരന് ദാരുണമായി കൊലപ്പെടുത്തി. തെലുങ്കാനയിലെ ആദിലാബാദ് ജില്ലയിലാണ് സംഭവം. ഗോപാല്‍ നഗര്‍ സ്വദേശിനിയായ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ മഹേഷിനെ പോലീസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം. വീടിനടുത്തുളള കടയിലെത്തിയ സന്ധ്യയെ മഹേഷ് ആക്രമിക്കുകയും കുതറിയോടിയ പെണ്‍കുട്ടിയെ പിന്തുടര്ന്ന് പിടികൂടി കഴുത്തറുക്കുകയുമായിരുന്നു. കൊലപാതകം നടത്താനുളള കാരണങ്ങളിതാണ്...


ഒന്നരവര്ഷമായുളള പ്രണയം
ഒന്നരവര്‍ഷത്തിലേറെയായി സന്ധ്യയും മഹേഷും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സന്ധ്യയ്ക്ക് വേറെ വിവാഹം ആലോചിച്ചുറപ്പിച്ചതോടയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

നിശ്ചയ ദിവസം
വിവാഹ നിശ്ചയ ദിവസം സന്ധ്യയുടെ വീട്ടിലെത്തിയ മഹേഷ് വിവാഹം നടത്താന്‍ അനുവദിക്കില്ലെന്നു ഭീഷണിമുഴക്കിയതിനെ തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ പിന്മാറി

മഹേഷിനെതിരെ പരാതി നല്കി
സംഭവത്തെ തുടര്‍ന്ന് സന്ധ്യയുടെ മാതാപിതാക്കള്‍ മഹേഷിനെതിരെ പരാതി നല്കി. ഇതോടെ മഹേഷിന്റെ പ്രതികാരം വര്‍ദ്ധിച്ചു

വീട്ടുകാര്‍ രമ്യതയില്‍
പിന്നീട് മകളുടെ ഭാവിയെ ഓര്‍ത്ത് വീട്ടുകാര്‍ രമ്യതയിലെത്തുകയും വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. പക്ഷേ സന്ധ്യയുടെ മനസ്സ് മാറുകയും മഹേഷിനെ വിവാഹം കഴിക്കാന്‍ സമ്മതമില്ലെന്നറിയിക്കുകയുമായിരുന്നു

മഹേഷ് കൊലപാതക പദ്ധതിയൊരുക്കുന്നു
വിവാഹത്തിന് വഴങ്ങാത്ത സന്ധ്യയോട് പ്രതികാരം ചെയ്യാന്‍ മഹേഷ് തീരുമാനിക്കുകയും കൊല നടത്തുകയും ചെയ്തു

പുതിയ സ്റ്റൈല്‍ പ്രതികാരം ആവര്‍ത്തിക്കുന്നു
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ചെന്നൈയില്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ റെയില്‍വേ സ്റ്റേഷനില്‍ വെട്ടിക്കൊന്ന സംഭവത്തിന്റെ നടുക്കം മാറുന്നതിനുമുന്പാണ് ഈ സംഭവം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications