'സന്തോഷിക്കാന്‍ ഭയമാകുന്നു' ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ പോസ്റ്റ്: ഒടുവില്‍ ആത്മഹത്യയും, പിന്നില്‍!
അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്
ഹൈദരാബാദ്: ഇന്‍സ്റ്റഗ്രാമില്‍ മെസേജ് പോസ്റ്റ് ചെയ്ത ശേഷം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. സന്തോഷിക്കാന്‍ ഭയമാകുന്നു എന്ന മെസേജ് ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷമായിരുന്നു 21 കാരിയായ മോണിക്കയുടെ ആത്മഹത്യ. ഹൈദരബാദിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് ആത്മഹത്യ ചെയ്ത്.
എനിക്ക് സന്തോഷിക്കാന്‍ ഭയമാകുന്നു.. എനിക്കറിയില്ല എന്തുകൊണ്ടോ ഞാന്‍ സന്തോഷിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല, എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അത്രയ്ക്ക് മോശമാകുകയാണെന്നുമായിരുന്നു മോണിക്കയുടെ പോസ്റ്റ്. അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനിയായ മോണിക്ക അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ കരുതുന്നത്.

ആത്മഹത്യ ചെയ്യുകയാണെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പ്രഖ്യാപിച്ച് ഹൈദരാബാദ് സ്വദേശിയായ യുവാവും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. സ്വന്തം സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷഹദ് ഹുസൈനെ കണ്ടെത്തിയത്. തൂങ്ങിമരിക്കുകയാണെന്നായിരുന്നു ഷഹദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. അതേ സമയം കുടുംബാംഗങ്ങളില്‍ ചിലരില്‍ നിന്ന് ഇയാള്‍ പണം കടംവാങ്ങിയിരുന്നതായും അതിന്റെ പേരില്‍ മാനസിക പീഡനം അനുഭവിക്കേണ്ടിവന്നിരുന്നുവെന്നും യുവാവ് വൈറലായ വീഡിയോയില്‍ പറയുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications