കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സന്തോഷിക്കാന്‍ ഭയമാകുന്നു' ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ പോസ്റ്റ്: ഒടുവില്‍ ആത്മഹത്യയും, പിന്നില്‍!

അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്

Google Oneindia Malayalam News

ഹൈദരാബാദ്: ഇന്‍സ്റ്റഗ്രാമില്‍ മെസേജ് പോസ്റ്റ് ചെയ്ത ശേഷം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. സന്തോഷിക്കാന്‍ ഭയമാകുന്നു എന്ന മെസേജ് ഫേസ്ബുക്കിന്‍റെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷമായിരുന്നു 21 കാരിയായ മോണിക്കയുടെ ആത്മഹത്യ. ഹൈദരബാദിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് ആത്മഹത്യ ചെയ്ത്.

ഫ്ലിപ്പ്കാര്‍ട്ടില്‍ മൊബൈലുകള്‍ക്ക് ഓഫര്‍ പെരുമഴ: എക്സ്ചേഞ്ച് ഓഫറും വിലക്കുറവും! ബിഗ് ദീപാവലി സെയില്‍ 14 മുതല്‍!!ഫ്ലിപ്പ്കാര്‍ട്ടില്‍ മൊബൈലുകള്‍ക്ക് ഓഫര്‍ പെരുമഴ: എക്സ്ചേഞ്ച് ഓഫറും വിലക്കുറവും! ബിഗ് ദീപാവലി സെയില്‍ 14 മുതല്‍!!

​എനിക്ക് സന്തോഷിക്കാന്‍ ഭയമാകുന്നു.. എനിക്കറിയില്ല എന്തുകൊണ്ടോ ഞാന്‍ സന്തോഷിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല, എന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും അത്രയ്ക്ക് മോശമാകുകയാണെന്നുമായിരുന്നു മോണിക്കയുടെ പോസ്റ്റ്. അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനിയായ മോണിക്ക അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ കരുതുന്നത്.

suicide

ആത്മഹത്യ ചെയ്യുകയാണെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പ്രഖ്യാപിച്ച് ഹൈദരാബാദ് സ്വദേശിയായ യുവാവും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. സ്വന്തം സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷഹദ് ഹുസൈനെ കണ്ടെത്തിയത്. തൂങ്ങിമരിക്കുകയാണെന്നായിരുന്നു ഷഹദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. അതേ സമയം കുടുംബാംഗങ്ങളില്‍ ചിലരില്‍ നിന്ന് ഇയാള്‍ പണം കടംവാങ്ങിയിരുന്നതായും അതിന്‍റെ പേരില്‍ മാനസിക പീഡനം അനുഭവിക്കേണ്ടിവന്നിരുന്നുവെന്നും യുവാവ് വൈറലായ വീഡിയോയില്‍ പറയുന്നു.

English summary
An engineering student, allegedly scolded by her mother, committed suicide today after posting on Instagram that she was "afraid to be happy".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X