പ്രണയം നിരസിച്ച സഹപാഠിയെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത ടെക്കി പിടിയില്‍
ഹൈദരാബാദില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതിയോട് യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും യുവതി നിരസിക്കുകയായിരുന്നു.
ഹൈദരാബാദ്: പ്രണയം നിരസിച്ചതിന് യുവതിയെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച ടെക്കി പിടിയില്‍. ഹൈദരാബാദ് സ്വദേശിയായ ബൊറിഞ്ചു രാജുവാണ് (26)അറസ്റ്റിലായത്. സഹപാഠി കൂടി ആയിരുന്ന യുവതിയെ ആണ് ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്.
ബെംഗളൂരു സ്വദേശിയായ യുവതിയുടെ പരാതി പ്രകാരം പോലീസ് ഹൈദരാബാദിലെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഹൈദരാബാദില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതിയോട് യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും നിരസിക്കുകയായിരുന്നു.

പിന്നീട് യുവതി ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറുകയും ചെയ്തു. യുവാവുമായുള്ള എല്ലാ ബന്ധങ്ങളും യുവതി ഉപേക്ഷിച്ചെങ്കിലും ഇയാള്‍ ഒട്ടേറെ സിംകാര്‍ഡുകളെടുത്ത് യുവതിയെ വിളിച്ചു ശല്യപ്പെടുത്താന്‍ തുടങ്ങി.
ബെംഗളൂരു സ്വദേശിയുമായി സഹപാഠിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ ഇയാള്‍ യുവതിയുടെ ലാപ്ടോപ്പില്‍ നിന്ന് കോളേജ് പഠനകാലത്ത് അനുമതിയില്ലാതെ ഡൗണ്‍ ലോഡ് ചെയ്തെടുത്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളടക്കമുളളവര്‍ ഇയാള്‍ക്കെതിരെ പരാതിയുമായെത്തിയതിനെ തുടര്‍ന്നാണ് യുവാവ് അറസ്റ്റിലാവുന്നത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications