കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയം നിരസിച്ച സഹപാഠിയെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത ടെക്കി പിടിയില്‍

ഹൈദരാബാദില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതിയോട് യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും യുവതി നിരസിക്കുകയായിരുന്നു.

  • By Pratheeksha
Google Oneindia Malayalam News

ഹൈദരാബാദ്: പ്രണയം നിരസിച്ചതിന് യുവതിയെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച ടെക്കി പിടിയില്‍. ഹൈദരാബാദ് സ്വദേശിയായ ബൊറിഞ്ചു രാജുവാണ് (26)അറസ്റ്റിലായത്. സഹപാഠി കൂടി ആയിരുന്ന യുവതിയെ ആണ് ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്.

ബെംഗളൂരു സ്വദേശിയായ യുവതിയുടെ പരാതി പ്രകാരം പോലീസ് ഹൈദരാബാദിലെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഹൈദരാബാദില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതിയോട് യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും നിരസിക്കുകയായിരുന്നു.

ഡികെ രവിയുടെ മരണം: പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സിബിഐ കേസ് പൂട്ടി ഡികെ രവിയുടെ മരണം: പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സിബിഐ കേസ് പൂട്ടി

arrest-07-147321

പിന്നീട് യുവതി ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറുകയും ചെയ്തു. യുവാവുമായുള്ള എല്ലാ ബന്ധങ്ങളും യുവതി ഉപേക്ഷിച്ചെങ്കിലും ഇയാള്‍ ഒട്ടേറെ സിംകാര്‍ഡുകളെടുത്ത് യുവതിയെ വിളിച്ചു ശല്യപ്പെടുത്താന്‍ തുടങ്ങി.

ബെംഗളൂരു സ്വദേശിയുമായി സഹപാഠിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ ഇയാള്‍ യുവതിയുടെ ലാപ്‌ടോപ്പില്‍ നിന്ന് കോളേജ് പഠനകാലത്ത് അനുമതിയില്ലാതെ ഡൗണ്‍ ലോഡ് ചെയ്‌തെടുത്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളടക്കമുളളവര്‍ ഇയാള്‍ക്കെതിരെ പരാതിയുമായെത്തിയതിനെ തുടര്‍ന്നാണ് യുവാവ് അറസ്റ്റിലാവുന്നത്.

English summary
A 26-year-old techie from Hyderabad, who allegedly tried to blackmail a Bengaluru woman into marriage by using her morphed pictures, has been arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X