കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടപ്പറരംഗം ലൈവായി വെബ് സൈറ്റിലിട്ടു; ഭര്‍ത്താവ് കാശുണ്ടാക്കിയത് ഭാര്യയുടെ നഗ്നത വിറ്റ്, ക്രൂരത!

  • By Akshay
Google Oneindia Malayalam News

ഹൈദരാബാദ്: ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ ലൈവ് ആയി വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചയാള്‍ അറസ്റ്റില്‍. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ഭാര്യ അറിയാതെ കിടപ്പറ രംഗങ്ങള്‍ വിറ്റ് കാശാക്കിയത്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ്കാരനാണ് 33 കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍. തൃശ്ശൂര്‍ ജില്ലയിലെ ഒരാളുടെ കമ്പ്യൂട്ടറില്‍നിന്നായിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നത്.

ഒരു വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പിന്നീട് മറ്റുചില വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നെന്ന് ചോദ്യംചെയ്യലില്‍ തൃശ്ശൂര്‍ സ്വദേശി സമ്മതിച്ചു. ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭാര്യയറിയാതെ ലാപ്‌ടോപ് കാമറ ഓണ്‍ചെയ്തു വെക്കുകയായിരുന്നു.

 ഭര്‍ത്താവിനെതിരെ

ഭര്‍ത്താവിനെതിരെ

2016നവംബര്‍ മാസത്തിലാണ് സൈബര്‍ ക്രൈം വിഭാഗത്തിന് യുവാവിന്റെ ഭാര്യയും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ യുവതിയുടെ പരാതി ലഭിക്കുന്നത്.

 അന്വേഷണം

അന്വേഷണം

തന്റെ അശ്ലീല ദൃശ്യങ്ങളടങ്ങിയ വീഡിയോ ചില വെബ്‌സൈറ്റുകളില്‍ ഉള്ളതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ്, വീഡിയോ അപ്‌ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് കണ്ടെത്തുകയായിരുന്നു.

 അസിസ്റ്റന്റ് കമ്മീഷണര്‍

അസിസ്റ്റന്റ് കമ്മീഷണര്‍

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആദ്യമായി വീഡിയോ ലൈവ് സ്ട്രീമിംഗ് നടത്തിയ അശ്ലീല വെബ്‌സൈറ്റ് കണ്ടെത്തിയത്. വിശദമായ അന്വേഷണത്തില്‍ യുവതിയുടെ ഭര്‍ത്താവിലേയ്ക്ക് എത്തിച്ചേരുകയായിരുന്നെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ജയറാം വ്യക്തമാക്കി.

 കുറ്റം സമ്മതിച്ചു

കുറ്റം സമ്മതിച്ചു

ചെറുപ്പം മുതല്‍ അസ്ലീല ദൃശ്യങ്ങള്‍ക്ക് അടിമയായ യുവാവ് താന്‍തന്നെയാണ് തന്റെ ഭാര്യയോടൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ ലൈവായി കാണിച്ചതെന്ന് പോലീസിനോട് സമ്മതിക്കുകയായിരുന്നു.

 വീഡിയോ

വീഡിയോ

അതേസമയം ദൃശ്യങ്ങളില്‍ തന്റെ മുഖം വ്യക്തമാകാത്ത വിധത്തിലായിരുന്നു ഇയാള്‍ വീഡിയോ ചിത്രീകരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

പണം ലഭിച്ചു

പണം ലഭിച്ചു

ലൈവ് ആയി ലൈംഗിക ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന വെബ്‌സൈറ്റുകളില്‍ ഇയാള്‍ക്ക് അക്കൗണ്ടുകളുണ്ടായിരുന്നു. ഇങ്ങനെ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിങ് നടത്തുന്നതിന് ഇയാള്‍ക്ക് പണവും ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു.

English summary
Hyderabad cybercrime police have arrested a 33-year-old software engineer for allegedly live-streaming sexual intercourse with his unwitting wife on a porn website to make a quick buck.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X