Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ വഴികാട്ടി; വേദനയില്ലാതെ പുതിയ രീതിയില്‍ ആത്മഹത്യ ചെയ്ത് ടെക്കി

ഹൈദരാബാദ്: താന്‍ വികസിപ്പിച്ചെടുത്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ശരിയായ രീതിയില്‍ വര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ എസ് ആര്‍ നഗര്‍ പ്രദേശത്തുള്ള ലക്കി ഗുപ്ത അഗര്‍വാള്‍ ആണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ മുറിയില്‍ നിന്നും പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

ആത്മഹത്യ ചെയ്യാനായി പുതിയ രീതിയാണ് ലക്കി പരീക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. നൈട്രജന്‍ ഗ്യാസ് ശ്വസിച്ചായിരുന്നു ആത്മഹത്യ. ഇതിനായി വാങ്ങിയ 3 അടി നീളത്തിലുള്ള നൈട്രജന്‍ ഗ്യാസ് സിലിണ്ടര്‍ പോലീസ് കണ്ടെത്തി. ഇത് ഒരു കുഴല്‍വഴി മാസ്‌കില്‍ ഘടിപ്പിക്കുകയും മാസ്‌ക് ഉപയോഗിച്ച് ശ്വസിക്കുകയുമായിരുന്നു.

suicide

വേദനയില്ലാതെ എങ്ങിനെ ആത്മഹത്യ ചെയ്യാമെന്ന് ലക്കി ഗൂഗിളില്‍ തിരഞ്ഞതായും പോലീസ് പരിശോധനയില്‍ കണ്ടെത്തി. തന്റെ ആത്മഹത്യാ കുറിപ്പിലും ലക്കി ഇതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. വേദനയറിയാതെ ആത്മഹത്യ ചെയ്യാന്‍ കഴിയുന്നതില്‍ താന്‍ ഭാഗ്യവാനാണെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

സാധാരണ രീതിയില്‍ രാവിലെ ഉണരുന്ന സമയം കഴിഞ്ഞിട്ടും ലക്കി ഉണരാത്തതിനെ തുടര്‍ന്ന് പിതാവ് പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസ് സ്ഥലത്തെത്തി മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+