കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമുണ്ടാക്കാന്‍ ഭാര്യയുമായി ഓണ്‍ലൈനില്‍ ലൈവ് സെക്‌സ്; ഹൈദരാബാദ് ടെക്കി പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: എളുപ്പം പണമുണ്ടാക്കാനായി ഭാര്യയ്‌ക്കൊപ്പം ഓണ്‍ലൈനില്‍ ലൈവ് സെക്‌സില്‍ ഏര്‍പ്പെട്ട ടെക്കിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്ത്രീയുടെ വിവരം പുറത്തുവരാതിരിക്കാനാണ് പ്രതിയുടെ വിവരങ്ങളും രഹസ്യമാക്കിവെച്ചിരിക്കുന്നത്.

സ്ത്രീ തന്നെയാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. തങ്ങളുടെ ബെഡ്‌റൂം വിഷ്വലുകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതായി സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്ന് സ്ത്രീ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍ നിന്നുള്ള ഐപിയിലാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായി.

sex

തൃശൂര്‍ക്കാരനെ ചോദ്യം ചെയ്തതില്‍ നിന്നും അയാള്‍ ഇത് പോണ്‍സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തശേഷം മറ്റു സൈറ്റുകളില്‍ അപ്ലോഡ് ചെയ്തതാണെന്ന് അറിയിച്ചു. തുടന്ന് വിശദമായി അന്വേഷിച്ചതോടെ യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് വിഷ്വലുകള്‍ പോണ്‍സൈറ്റില്‍ ലൈവായി കാണിച്ചതെന്ന് ബോധ്യമായി.

ഭര്‍ത്താവിനെ അറിയിക്കാതെ ഇയാളുടെ മെയിലുകളും ബാങ്ക് ട്രാന്‍സാക്ഷനുകളും പരിശോധിച്ച പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പോണോഗ്രാഫിക് അടിമയായ ഇയാള്‍ എളുപ്പത്തില്‍ പണം സമ്പാദിക്കുന്നതിനാണ് ഭാര്യയുമായുള്ള ലൈംഗികബന്ധം ഓണ്‍ലൈനിലിട്ടത്. തന്റെ മുഖം വരാത്തവിധത്തില്‍ ഭാര്യയുടെ മുഖം കൂടുതല്‍ വ്യക്തമാകുന്ന തരത്തിലായിരുന്നു ലാപ്‌ടോപ്പ് ഓണ്‍ചെയ്ത് വെച്ചിരുന്നത്. ഭാര്യയ്ക്ക് ഇതേക്കുറിച്ചറിയാതിരിക്കാന്‍ മുഴുവന്‍ സമയവും മറ്റൊരു വീഡിയോ പ്ലേ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍പേരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പോലീസ് സൂചിപ്പിച്ചു.

English summary
Hyderabad techie held for ‘live-streaming sex’ with unsuspecting wife for quick money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X