ഭാര്യയെ മാനസികമായി പീഡിപ്പിക്കാന്‍ ബെഡ്‌റൂമില്‍ പോലും സിസിടിവി വെച്ച ടെക്കി
ഹൈരാബാദ്: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മാനസികമായി പീഡിപ്പിക്കാന്‍
ടെക്കി ബെഡ്‌റൂമില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. 2015 വിവാഹിതരായ പുനര്‍ജോതി (27), ശിവകുമാര്‍ (34) ദമ്പതികള്‍ക്കിടയിലുണ്ടായ പ്രശ്‌നമാണ് വീട്ടില്‍ ക്യാമറകള്‍ സ്ഥാപിപ്പിക്കാന്‍ കാരണമായത്.
സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ് ശിവകുമാര്‍. വിവാഹം കഴിഞ്ഞ് കുറഞ്ഞ് നാള്‍ കഴിഞ്ഞപ്പോള്‍ പുനര്‍ജോതിയ്ക്ക് അസുഖങ്ങള്‍ വന്നിരുന്നു. രോഗിയായ ഭാര്യയെ തനിക്ക് വേണ്ടെന്നും പകരം ഭാര്യയുടെ അനുജത്തിയെ വിവാഹം ചെയ്ത് തരണമെന്നുമായിരുന്നു ശിവകുമാറിന്റെ ആവശ്യം.

പുനര്‍ജനിയും വീട്ടുകാരും ഇത് എതിര്‍ത്തപ്പോള്‍ സ്ത്രീധനമായി നല്‍കിയ പണം പോരെന്നും 10 ലക്ഷം രൂപ നല്‍കണമെന്നുമായി ആവശ്യം. മൊബൈല്‍ ഫോണ്‍ പോലും അനുവദിയ്ക്കാതെ വീട്ടില്‍ നിരീക്ഷണത്തിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ പ്രതീക്ഷിച്ചതൊന്നും ക്യാമറ റെക്കോര്‍ഡില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചില്ല.
കൂടുതല്‍ വാര്‍ത്തകള്‍:
മണപ്പുറത്തില്‍ വീണ്ടും കോടികളുടെ കൊള്ള... ഇവിടെ മാത്രം എന്താ ഇത്രയധികം മോഷണം?
ആദ്യം ചിരി പിന്നെ മോഷണം; എല്ലാം കണ്ടൊരാളുണ്ട്, കല്യാണപാര്‍ട്ടിക്കിടെ മാല മോഷ്ടിച്ചയാള്‍ പിടിയിലാകും
ക്യാമറകള്‍ സ്വകാര്യത ലംഘിക്കുന്നു, ഡാന്‍സ് ബാറുകളില്‍ വേണ്ടെന്ന് സുപ്രീം കോടതി












Click it and Unblock the Notifications