ഹൈദരാബാദ് ടെക്കി യുഎസില്‍ റൂംമേറ്റിന്റെ കുത്തേറ്റു മരിച്ചു
ഹൈദരാബാദ്: യു എസി ലെ അപ്പാര്‍ട്ട്മെന്റില്‍ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശിയും സോഫ്ട് വെയര്‍ എന്‍ജിനീയറുമായ സങ്കീര്‍ത്ത്(24) ആണ് മരിച്ചത്. പ്രതിയായ സായ് സന്ദീപ് ഗൗഡിനെ (27) ഓസ്റ്റിന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിനു പിന്നിലുളള കാരണമെന്താണെന്ന് കൃത്യമായി വ്യക്തമല്ല. സന്ദീപും ഹൈദരാബാദ് സ്വദേശിയാണ്.
ചൊവ്വാഴ്ച്ച ഇന്ത്യന്‍ സമയം 2.40 നാണ് കൊലനടന്നത്. ഇരുവരും ഉച്ചത്തില്‍ സംസാരിക്കുന്നതും സങ്കീര്‍ത്ത് ഉറക്കെ കരയുന്നതും കേട്ടാണ് തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന ഇവരുടെ സുഹൃത്ത് പ്രണീത് അവിടെയെത്തിയത്. സങ്കീര്‍ത്ത് വയറിനു കുത്തേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

വാഗ്വാദത്തിനൊടുവില്‍ സന്ദീപ് കറിക്കത്തി ഉപയോഗിച്ച് സങ്കീര്‍ത്തിനെ കുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. സങ്കീര്‍ത്ത് മെലിഞ്ഞിട്ടാണെന്നും തനിക്ക് ജിമ്മില്‍ പോയി ശരീരം നന്നാക്കികൂടെ എന്നു പറഞ്ഞ് സന്ദീപ് എപ്പോഴും കളിയാക്കിയിരുന്നതായും സങ്കീര്‍ത്തിന്റെ അച്ഛന് വിജയകുമാര്‍ പോലീസിനോടു പറഞ്ഞു.
ഇത് പലപ്പോഴും സങ്കീര്‍ത്തിനെ ചൊടിപ്പിച്ചിരുന്നു. പത്തു ദിവസം മുമ്പാണ് സങ്കീര്ത്തിനൊപ്പം സന്ദീപ് താമസം തുടങ്ങിയത്. മകന്റെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കളോടൊപ്പം യുഎസിലേയ്ക്ക് തിരിക്കാനിരിക്കുകയാണെന്നും വിജയകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ സൂപ്പര്‍വൈസറാണ് വിജയകുമാര്‍.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications