കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാസീന്‍ ഭട്കലിന് മക്കള്‍ പത്ത്; വിശന്ന് മരിയ്ക്കുമെന്ന് ഭാര്യ, വെളിപ്പെടുത്തല്‍ ഞെട്ടിയ്ക്കുന്നത്

10 മക്കളെ വളര്‍ത്താന്‍ കഴിയില്ലന്നും മക്കള്‍ പട്ടിണി കിടന്ന് മരിക്കുമെന്നുമാണ് ഭാര്യ സാഹിദ പറയുന്നത്

  • By Sandra
Google Oneindia Malayalam News

മുംബൈ: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ മുജാഹിദ്ദീന്‍ സഹസ്ഥാപകന്‍ യാസീന്‍ ഭട്കലിന്റെ ഭാര്യയ്ക്ക് ഭര്‍ത്താവിന് വധശിക്ഷ വിധിച്ചതിലുള്ള ഞെട്ടല്‍ മാറിയിട്ടില്ല. തങ്ങളുടെ 10 മക്കളെ വളര്‍ത്താന്‍ കഴിയില്ലന്നും മക്കള്‍ പട്ടിണി കിടന്ന് മരിക്കുമെന്നുമാണ് ഭാര്യ സാഹിദ വ്യക്തമാക്കുന്നത്.

ഹൈദരാബാദ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭട്കലിന് തിങ്കളാഴ്ചയാണ് ദില്ലിയിലെ എന്‍ഐഎ കോടതി കേസിലെ മറ്റ് നാല് പ്രതികള്‍ക്കൊപ്പം വധശിക്ഷയ്ക്ക് വിധിച്ചത്. 2013 ഫെ്ബ്രുവരിയില്‍ ഹൈദരാബാദിലെ ദില്‍സൂഖ് നഗറില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തിലാണ് യാസീന്‍ ഭട്കലിനും മറ്റ് നാല് പേര്‍ക്കും പങ്കുള്ളതായി തെളിഞ്ഞത്. മൂന്നാം പ്രതി റിയാസ് ഭട്കല്‍ ഒളിവിലാണ്.

എന്നെ തനിച്ച് വിടു...

എന്നെ തനിച്ച് വിടു...

ഹൈദരാബാദ് സ്‌ഫോടനക്കേസില്‍ യാസീന്‍ ഭട്കലിന് വധശിക്ഷ വിധിച്ച എന്‍ഐഎ കോടതിയുടെ വിധി തന്നെ ഞെട്ടിച്ചുവെന്നായിരുന്നു സാഹിദയുടെ ആദ്യ പ്രതികരണം. പിന്നീട് തന്നെ തനിച്ചു വിടാന്‍ ആവശ്യപ്പെട്ട് വാതില്‍ വലിച്ച് അടയ്ക്കുകയായിരുന്നുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മക്കള്‍ മരിച്ചു വീഴും

മക്കള്‍ മരിച്ചു വീഴും

തന്റെ മൂത്ത മകള്‍ക്ക് പനി ബാധിച്ചിരിക്കുകയാണെന്നും പട്ടിണി കൊണ്ട് തങ്ങളുടെ മക്കള്‍ പതുക്കെ മരിച്ചുവീഴുമെന്നും സാഹിദ പറയുന്നു. ഞങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ ആരുമില്ലെന്നും അവര്‍ പരാതിപ്പെടുന്നു. യാസീന്‍ ഭട്കലിന്റെ അറസ്റ്റിനെക്കുറിച്ച് അന്വേഷണ ഏജന്‍സി അറിയിച്ചെങ്കിലും എവിടെ വച്ചാണ് അറസ്റ്റിലായതെന്ന് വ്യക്തമാക്കിയില്ലെന്നും സാഹിദ പറയുന്നു.

യാസീന്‍ എന്ന അഹമ്മദ് സിദ്ധിബപ്പ

യാസീന്‍ എന്ന അഹമ്മദ് സിദ്ധിബപ്പ

മുഹമ്മദ് അഹമ്മദ് സിദ്ധിബപ്പ എന്ന യാസീന്‍ ഭട്കല്‍ നിരോധിത സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സഹസ്ഥാപകരില്‍ ഒരാളാണ്. 2013ലെ ഹൈദരാബാദ് സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് ആഗസ്തിലാണ് ഭട്കല്‍ അറസ്റ്റിലാവുന്നത്. രാജ്യത്തിനെതിരെ യുദ്ധം നയിക്കുന്നതിനുള്ള നയിക്കുന്നതുള്‍പ്പെടെയുള്ള കുറ്റമാണ് ഭട്കലിനെതിരെ ചുമത്തിയിരുന്നത്.

മരണം പരിഹാരമോ

മരണം പരിഹാരമോ

ജീവനൊടുക്കുന്നതിന് മുമ്പായി മക്കളെ കൊല്ലേണ്ടിവരും. എനിക്ക് സ്ഥിരവരുമാനമില്ല, ആളുകള്‍ ഉര്‍ദു പഠിക്കാന്‍ കുട്ടികളെ വീട്ടിലേയ്ക്ക് അയക്കാതായപ്പോള്‍ എല്ലാ വരുമാന സ്രോതസ്സുകളും ഇല്ലാതായി. ഭര്‍ത്താവിന്റെ അറസ്‌റ്റോടെ തങ്ങളുടെ വീട്ടുവിലാസം പുറത്തറിഞ്ഞതാണ് ഇതിനുള്ള കാരണം.

 ഭീകരന്റെ ഭാര്യ

ഭീകരന്റെ ഭാര്യ

ഷഹീന്‍ ബാഗിലെ സ്‌കൂളില്‍ ജോലി ചെയ്തിരുന്നു, എന്നാല്‍ ഭര്‍ത്താവിനെതിരെ ഭീകരവാദക്കുറ്റം ചുമത്തിയതോടെ വീട്ടില്‍ ഉര്‍ദു പഠിപ്പിക്കാന്‍ ആരംഭിച്ചെങ്കിലും അതും നിലയ്ക്കുകയായിരുന്നു.

 ഭര്‍തൃപിതാവിന്റെ വഴിയേ

ഭര്‍തൃപിതാവിന്റെ വഴിയേ

2011ല്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ മുഹമ്മദ് ഇര്‍ഷാദ് ഖാന്റെ മകളെയാണ് ഭട്കല്‍ വിവാഹം കഴിച്ചത്. ദില്ലിയിലെ മീര്‍ വിഹാറില്‍ അനധികൃതമായി ആയുധഖഫാക്ടറി നടത്തിയ കുറ്റത്തിലായിരുന്നു അറസ്റ്റ്.

English summary
Yasin Bhatkal, real name Mohammed Ahmed Siddibappa, is co-founder of banned organisation Indian Mujahideen. He was arrested from Indo-Nepal border in Bihar in August 2013 for his role in Hyderabad twin blasts which killed 18 people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X