Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടുവയസുള്ള ഇരട്ടകളെ വീട്ടുകാര്‍ ഉള്‍പ്പെടെ പലരും ലൈംഗിക പീഡനത്തിനിരയാക്കി

അമ്മയുടെ അറിവോടെ അച്ഛനും സഹോദരനുമുള്‍പ്പെടെ പലരും പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയക്കിയതായി കണ്ടെത്തിയെന്ന് പോലീസ് പറയുന്നു.

ഹൈദരാബാദ്: എട്ടുവയസുമാത്രം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ വീട്ടുകാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പോലീസ്. അമ്മയുടെ അറിവോടെ അച്ഛനും സഹോദരനുമുള്‍പ്പെടെ പലരും പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയക്കിയതായി കണ്ടെത്തിയെന്ന് പോലീസ് പറയുന്നു.

തുടര്‍ച്ചയായ അഞ്ചുവര്‍ഷമായി ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ അച്ഛനും അമ്മയും സഹോദരനും കൂടാതെ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയവരും പോലീസ് പിടിയിലായിട്ടുണ്ട്. രണ്ടു സ്ഥലങ്ങളിലായി പെണ്‍കുട്ടികളുടെ വീട്ടുകാര്‍ മാറിത്താമസിച്ചിരുന്നു. ഇവിടെയുള്ളവരാണ് പീഡനത്തിന് ഇരയാക്കിയത്.

rape

എസി റൂമില്‍വെച്ച് ഒരു സൂപ്പര്‍വൈസര്‍ തങ്ങളെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കി. അമ്മയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. അമ്മയും സൂപ്പര്‍വൈസറും തമ്മില്‍ ബന്ധമുണ്ടായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് ജാഫര്‍, പതിനാറു വയസുള്ള സഹോദരന്‍, അമ്മ, ഒരു ഫാക്ടറി ഉടമയായ പ്രദീപ് അഗര്‍വാള്‍ തുടങ്ങിയവരാണ് പോലീസ് പിടിയിലായത്.

അമ്മയുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ് പ്രദീപ് അഗര്‍വാള്‍ പെണ്‍കുട്ടികളെയും ചൂഷണം ചെയ്തത്. പെണ്‍കുട്ടികളുടെ അമ്മ ലൈംഗിക തൊഴിലാളിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്കടുത്തെത്തുന്നവരാണ് പെണ്‍കുട്ടികളെയും ചൂഷണം ചെയ്തത്. ഇതിനിടയില്‍ പിതാവും സഹോദരനും പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്നും എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+