കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഞ്ചുനീറും ഈ കാഴ്ച കണ്ടാല്‍, രോഹിത്തിന്റെ ശവസംസ്കാര ചടങ്ങ് നടത്തിയതിങ്ങനെ, അതും രഹസ്യമായി, ദുരൂഹത?

  • By Siniya
Google Oneindia Malayalam News

ഹൈദരാബാദ്: കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മൃതദേഹം ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കോ കാണിക്കാതെ ദഹിപ്പിച്ചതായി ആരോപണം. രോഹിത്തിന്റെ ജന്മദേശമായ ഉപ്പലയില്‍ ശവസംസ്‌കാരം നടത്തുമെന്ന് അറിയിച്ച ശേഷമാണ് പോലീസ് ഹൈദരബാദിലെ ശ്മശാനത്തില്‍ രഹസ്യമായി ശവസംസ്‌കാരം നടത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

രോഹിത് മരിച്ച് അന്നു രാത്രി മൃതദേഹവുമായി വിദ്യാര്‍ഥികള്‍ സര്‍വകലാശാല പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക ഒടുവിലാണ് മൃതദേഹം പോലീസിന് വിട്ടുകൊടുത്തത്. ഞായറാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മുറിയില്‍ രോഹിത് ആത്മഹത്യ ചെയ്തത്. രോഹിത്തിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു.

ശവസംസ്‌കാരം രഹസ്യമായി

ശവസംസ്‌കാരം രഹസ്യമായി

കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മൃതദേഹം രഹസ്യമായി ദഹിപ്പിച്ചതായി ആരോപണം. സര്‍വകലാശാലയുടെ സമീപ പ്രദേശമായ അമ്പര്‍പേട്ടില്‍ വച്ചാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.

ഒരു നോക്കുകാണാതെ

ഒരു നോക്കുകാണാതെ

രോഹിത് വെമുലയുടെ മൃതദേഹം ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കോ കാണിക്കാതെ ദഹിപ്പിച്ചതായാണ് ആരോപണം. ജന്മദേശമായ ഉപ്പലയില്‍ ശവസംസ്‌കാരം നടത്തുമെന്ന് അറിയിച്ച ശേഷമാണ് പോലീസ് ഹൈദരബാദിലെ ശ്മശാനത്തില്‍ രഹസ്യമായി ശവസംസ്‌കാരം നടത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

സംസ്‌കാരം ജന്മദേശത്ത്

സംസ്‌കാരം ജന്മദേശത്ത്

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തെലുങ്കാനയിലെ ഉപ്പളയില്‍ വച്ച് രോഹിത്തിന്റെ അന്ത്യ കര്‍മ്മങ്ങള്‍ നടക്കുമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. എന്നാല്‍ വിദ്യാര്‍ഥികളും സുഹൃത്തുക്കളും രോഹിത്തിന്റെ വീട്ടിലേക്ക് പോകാനിരിക്കയെയാണ് ശവസംസ്‌കാരം നടത്തിയതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചത്.

വിവരങ്ങള്‍ തിരക്കി വിദ്യാര്‍ഥികള്‍

വിവരങ്ങള്‍ തിരക്കി വിദ്യാര്‍ഥികള്‍

വിവരമറിഞ്ഞ് ശ്മാശാനത്തിലെത്തിയ വിദ്യാര്‍ഥികള്‍ അവിടുത്തെ ജീവനക്കാരോട് കാര്യങ്ങള്‍ തിരക്കുകയായിരുന്നു. രോഹിത്തിന്റെ മൃതദേഹം ദഹിപ്പിച്ച സ്ഥലം കാണിക്കുകയും പണമടച്ച രസീത് നല്‍കുകയും ചെയ്തു. ശ്മാശാന ജീവനക്കാര്‍ തന്നെയാണ് രോഹിത്തിന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത്.

ബാക്കിയായത് ചിതയും രസീതും

ശ്മാശാന ജീവനക്കാര്‍ കാണിച്ച ചിതയുടെയും രസീതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മാധ്യങ്ങളെയും സ്ഥലത്തേക്ക് കടത്തി വിടുന്നില്ല.

English summary
hyderabad university students suicide case cremation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X