സിഎഎ വിരുദ്ധ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് 15000 രൂപ പിഴ; 'ഷാഹീന്‍ബാഗ് നൈറ്റ്' വേണ്ട, പഠനം മതി
Recommended Video
ഹൈദരാബാദ്: സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഷാഹീന്‍ബാഗ് നൈറ്റ് സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് ഹൈദരാബാദ് സര്‍വകലാശാല പിഴ ചുമത്തി. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി. സര്‍വകലാശാലയുടെ നടപടിയെ വിദ്യാര്‍ഥി യൂണിയന് അപലപിച്ചു.

കഴിഞ്ഞ ജനുവരി 31നാണ് സര്‍വകലാശാലയിലെ നോര്‍ത്ത് ഷോപ്പിങ് കോപ്ലക്സില്‍ ഷാഹീന്‍ബാഗ് നൈറ്റ് സംഘടിപ്പിച്ചത്. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ച രണ്ട് മണി വരെ നടത്തിയ സമരം ചട്ടലംഘനമാണെന്ന് ഉത്തരവില്‍ പറയുന്നു. ഫെബ്രുവരി 18നാണ് പിഴ ചുമത്തിയുള്ള ഉത്തരവ് വന്നത്.
സമരം നടന്ന സ്ഥലത്തെ മതിലില്‍ ചിത്രങ്ങള്‍ വരച്ചതും ചട്ടലംഘനമായി കണക്കാക്കിയാണ് പിഴ ചുമത്തിയത്. വിദ്യാര്‍ഥികള്‍ സമര പരിപാടികള്‍ക്ക് പകരം പഠന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് അച്ചടക്ക ലംഘനം ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, പിഴ ഒടുക്കില്ലെന്ന് വിദ്യാര്‍ഥി യൂണിയന് പ്രസ്താവനയില്‍ അറിയിച്ചു. മാത്രമല്ല പിഴ ചുമത്തിയുള്ള ഉത്തരവ് നിരുപാധികം പിന്‍വലിക്കണമെന്നും യൂണിയന് ആവശ്യപ്പെട്ടു. അധികൃതരുടെ അനാവശ്യ ഇടപെടലുകള്‍ അംഗീകരിക്കില്ലെന്നും വിദ്യാര്‍ഥികളുടെ ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് അറിയിച്ചു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications