കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ വിരുദ്ധ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് 15000 രൂപ പിഴ; 'ഷാഹീന്‍ബാഗ് നൈറ്റ്' വേണ്ട, പഠനം മതി

Google Oneindia Malayalam News

Recommended Video

cmsvideo
Hyderabad University imposes RS 5000 fine on students for Anti CAA Protest | Oneindia Malayalam

ഹൈദരാബാദ്: സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഷാഹീന്‍ബാഗ് നൈറ്റ് സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് ഹൈദരാബാദ് സര്‍വകലാശാല പിഴ ചുമത്തി. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. സര്‍വകലാശാലയുടെ നടപടിയെ വിദ്യാര്‍ഥി യൂണിയന്‍ അപലപിച്ചു.

Caa

കഴിഞ്ഞ ജനുവരി 31നാണ് സര്‍വകലാശാലയിലെ നോര്‍ത്ത് ഷോപ്പിങ് കോപ്ലക്‌സില്‍ ഷാഹീന്‍ബാഗ് നൈറ്റ് സംഘടിപ്പിച്ചത്. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ച രണ്ട് മണി വരെ നടത്തിയ സമരം ചട്ടലംഘനമാണെന്ന് ഉത്തരവില്‍ പറയുന്നു. ഫെബ്രുവരി 18നാണ് പിഴ ചുമത്തിയുള്ള ഉത്തരവ് വന്നത്.

സമരം നടന്ന സ്ഥലത്തെ മതിലില്‍ ചിത്രങ്ങള്‍ വരച്ചതും ചട്ടലംഘനമായി കണക്കാക്കിയാണ് പിഴ ചുമത്തിയത്. വിദ്യാര്‍ഥികള്‍ സമര പരിപാടികള്‍ക്ക് പകരം പഠന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് അച്ചടക്ക ലംഘനം ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഒരു പവന്‍ കൈയ്യിലെത്തുമ്പോള്‍ 35000 രൂപ കടക്കും; സ്വര്‍ണ വിലയില്‍ വന്‍ കുതിച്ചുചാട്ടംഒരു പവന്‍ കൈയ്യിലെത്തുമ്പോള്‍ 35000 രൂപ കടക്കും; സ്വര്‍ണ വിലയില്‍ വന്‍ കുതിച്ചുചാട്ടം

അതേസമയം, പിഴ ഒടുക്കില്ലെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസ്താവനയില്‍ അറിയിച്ചു. മാത്രമല്ല പിഴ ചുമത്തിയുള്ള ഉത്തരവ് നിരുപാധികം പിന്‍വലിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. അധികൃതരുടെ അനാവശ്യ ഇടപെടലുകള്‍ അംഗീകരിക്കില്ലെന്നും വിദ്യാര്‍ഥികളുടെ ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ അറിയിച്ചു.

English summary
Hyderabad varsity imposes Rs 5,000 fine on 3 students for Anti CAA Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X