സല്മാന് ഖാന്റെ പേരും ഫോട്ടോയും; ഐഡി കാര്‍ഡുമായി വോട്ടര്‍ പോളിങ് ബൂത്തില്‍
ഹൈദരാബാദ്: ബോളിവുഡ് നടന് സല്മാന് ഖാന്റെ പേരും ഫോട്ടോയുമായി ഒരു വോട്ടര്‍ വോട്ടുചെയ്യാനെത്തിയത് കൗതുകക്കാഴ്ചയായി. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായാണ് ഒരാള്‍ പോളിങ് ബൂത്തിലെത്തിയത്. വോട്ടര്‍ ഐഡി കാര്‍ഡ് കണ്ട പോളിങ് ഭദ്യോഗസ്ഥര് ശരിക്കും ഞെട്ടുകതന്നെ ചെയ്തു.
സല്മാന് ഖാന് പേര്, ഫോട്ടോ, അച്ഛന്റെ പേര് ഇവയെല്ലാം ഐഡികാര്‍ഡില്‍ ഒന്നുതന്നെ. മാറ്റമുള്ളത് വയസുമാത്രം. 64 വയസാണ് ഐഡി കാര്‍ഡിലുള്ളത്. യഥാര്‍ഥ സല്മാന് ഖാന് 50 വയസും. ഗൗളിപുരയിലെ പോളിങ് ഉദ്യോഗസ്ഥര്‍ തിരിച്ചും മറിച്ചുമൊക്കെ ചോദിച്ചിട്ടും വോട്ടര്‍ കാര്യങ്ങളൊന്നും വിട്ടുപറഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഇത്രയും പ്രമുഖനായ ഒരു വ്യക്തിയുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തി ഐഡി കാര്‍ഡ് വിതരണം ചെയ്തവര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. യഥാര്‍ഥ വോട്ടര്‍മാരുടെ പേരുകള്‍ ഡിലീറ്റ് ചെയ്യുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും അവര്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. വോട്ടര്‍ ഐഡി കാര്‍ഡുമായി ബൂത്തിലെത്തിയ ആളെ പോലീസിന്റെ സഹായത്തോടെ ചോദ്യം ചെയ്യും. ഇയാള്‍ വോട്ടര്‍ ഐഡി കാര്‍ഡ് കൃത്രിമമായി നിര്‍മിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications