ഹൈദരബാദിനെ രാജവാഴ്ച്ചയില്നിന്നും മോചിപ്പിക്കുമെന്ന് അമിത്ഷാ
ഹൈദരാബാദ്: ഹൈദരാബാദിനെ രാജവാഴ്ച്ചയില്‍ നിന്ന് ജനാധിപത്യത്തിലേക്കും, അഴിമതിയില്‍ നിന്ന് സുതാര്യതയിലേക്കും എത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഞായറാഴ്ച്ച നടന്ന വമ്പന്‍ റോഡ് ഷോക്ക് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തയാഴ്ച്ചയാണ് ഹൈദരാബാദില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് .
ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്)ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ഹൈദരാബാദില്‍ അമിത് ഷായുടെ പ്രചാരണം. ഭരണക്ഷിക്ക് അസദുദീന് ഒവൈസിയുമായും അദ്ദേഹത്തിന്റെ എഐഎംഐഎം പാര്‍ട്ടിയുമായും രഹസ്യ സൗഹൃദം ഉള്ളതായി അമിത് ഷാ ആരോപിച്ചു. ഹൈദരാബാദിനെ നവാബ്-നൈസാം ഭരണത്തില്‍ നിന്ന് മോചിപ്പിക്കുകയെന്ന പ്രഖ്യാപനവുമായാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഞങ്ങള്‍ ഹൈദരാബാദിനെയും തെലുങ്കാനയേയും രാജവാഴ്ച്ചയില്‍ നിന്ന് ജാധിപത്യത്തിലേക്ക് എത്തിക്കും. അഴിമതിയില്‍ നിന്ന് സുതാര്യതയിലേക്ക് കൊണ്ടു പോകും. എല്ലാവര്ക്കും തുല്യ അവസരം ലഭിക്കും. രണ്ടാംകിട പൗരന്മാരുമായി ആരും ഉണ്ടാകില്ല. അമിത്ഷാ പ്രഖ്യാപിച്ചു. ഒവൈസിയുമായുള്ള സൗഹൃദം എന്തുകൊണ്ട് രഹസ്യമാക്കുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് ചോദിക്കുക.എഐഎംഐഎമ്മുമായി നിങ്ങള്‍ കരാറുണ്ടാക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. എന്നാലും എന്തിനാണ് രഹസ്യ കരാറുകള്‍ ഉണ്ടാക്കുന്നത്? അമിത് ഷാ ചോദിച്ചു.
ടിആര്‍എസും എഐഎംഐഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ടാണ് ഹൈദരാബാദിന്റെ വികസനത്തിന് തടസമെന്നും ബിജെപി വാദിക്കുന്നു. ഈ വര്‍ഷം ആദ്യമുണ്ടായ പ്രളയത്തിന് ഉത്തരവാദികള്‍ തെലങ്കാന രാഷ്ട്ര സമിതി പാര്‍ട്ടിയാണെന്നും അമിത്ഷാ ആരോപിച്ചു. പ്രളയമില്ലാത്ത നഗരമായി ഹൈദരാബാദ് മാറും. പ്രളയ ജലം ഏഴ് ലക്ഷത്തോളം വീടുകളിലേക്കാണ് കയറിയത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? കാരണം വെള്ളം പോകാന്‍ കൃത്യമായ വഴികളുണ്ടായിരുന്നില്ല. ബിജെപിക്ക് ഒരു അവസരം തരൂ. ഞങ്ങള്‍ ഈ പ്രശ്നം പരിഹരിക്കാം.
ലോകത്തെ തന്നെ ഐടി ഹബ്ബാക്കാന്‍ ഹൈദരാബാദിന് സാധിക്കും. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായാല്‍ ഇതു സംഭവിക്കും.ടിആര്‍എസ് നയിക്കുന്ന മുനിസിപ്പല്‍ കോര്പ്പറേഷന് പരാജയപ്പെട്ടു. നഗര വികസനത്തിന് കേന്ദ്രം ഫണ്ട് നല്‍കിയിട്ടുണ്ടെങ്കിലും എവിടെയാണ് ഇത് നടപ്പാക്കിയതെന്നും അമിത് ഷാ ചോദിച്ചു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications