കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരബാദിനെ രാജവാഴ്‌ച്ചയില്‍നിന്നും മോചിപ്പിക്കുമെന്ന്‌ അമിത്‌ഷാ

Google Oneindia Malayalam News

ഹൈദരാബാദ്‌: ഹൈദരാബാദിനെ രാജവാഴ്‌ച്ചയില്‍ നിന്ന്‌ ജനാധിപത്യത്തിലേക്കും, അഴിമതിയില്‍ നിന്ന്‌ സുതാര്യതയിലേക്കും എത്തിക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. ഞായറാഴ്‌ച്ച നടന്ന വമ്പന്‍ റോഡ്‌ ഷോക്ക്‌ ശേഷം പാര്‍ട്ടി പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തയാഴ്‌ച്ചയാണ്‌ ഹൈദരാബാദില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്‌ .

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്‌)ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ്‌ ഹൈദരാബാദില്‍ അമിത്‌ ഷായുടെ പ്രചാരണം. ഭരണക്ഷിക്ക്‌ അസദുദീന്‍ ഒവൈസിയുമായും അദ്ദേഹത്തിന്റെ എഐഎംഐഎം പാര്‍ട്ടിയുമായും രഹസ്യ സൗഹൃദം ഉള്ളതായി അമിത്‌ ഷാ ആരോപിച്ചു. ഹൈദരാബാദിനെ നവാബ്‌-നൈസാം ഭരണത്തില്‍ നിന്ന്‌ മോചിപ്പിക്കുകയെന്ന പ്രഖ്യാപനവുമായാണ്‌ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌.

amit shah

ഞങ്ങള്‍ ഹൈദരാബാദിനെയും തെലുങ്കാനയേയും രാജവാഴ്‌ച്ചയില്‍ നിന്ന്‌ ജാധിപത്യത്തിലേക്ക്‌ എത്തിക്കും. അഴിമതിയില്‍ നിന്ന്‌ സുതാര്യതയിലേക്ക്‌ കൊണ്ടു പോകും. എല്ലാവര്‍ക്കും തുല്യ അവസരം ലഭിക്കും. രണ്ടാംകിട പൗരന്‍മാരുമായി ആരും ഉണ്ടാകില്ല. അമിത്‌ഷാ പ്രഖ്യാപിച്ചു. ഒവൈസിയുമായുള്ള സൗഹൃദം എന്തുകൊണ്ട്‌ രഹസ്യമാക്കുന്നുവെന്ന്‌ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട്‌ ചോദിക്കുക.എഐഎംഐഎമ്മുമായി നിങ്ങള്‍ കരാറുണ്ടാക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ ഒരു പ്രശ്‌നവുമില്ല. എന്നാലും എന്തിനാണ്‌ രഹസ്യ കരാറുകള്‍ ഉണ്ടാക്കുന്നത്‌? അമിത്‌ ഷാ ചോദിച്ചു.
ടിആര്‍എസും എഐഎംഐഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ട്‌ കെട്ടാണ്‌ ഹൈദരാബാദിന്റെ വികസനത്തിന്‌ തടസമെന്നും ബിജെപി വാദിക്കുന്നു. ഈ വര്‍ഷം ആദ്യമുണ്ടായ പ്രളയത്തിന്‌ ഉത്തരവാദികള്‍ തെലങ്കാന രാഷ്ട്ര സമിതി പാര്‍ട്ടിയാണെന്നും അമിത്‌ഷാ ആരോപിച്ചു. പ്രളയമില്ലാത്ത നഗരമായി ഹൈദരാബാദ്‌ മാറും. പ്രളയ ജലം ഏഴ്‌ ലക്ഷത്തോളം വീടുകളിലേക്കാണ്‌ കയറിയത്‌. എന്തുകൊണ്ടാണ്‌ ഇത്‌ സംഭവിച്ചത്‌? കാരണം വെള്ളം പോകാന്‍ കൃത്യമായ വഴികളുണ്ടായിരുന്നില്ല. ബിജെപിക്ക്‌ ഒരു അവസരം തരൂ. ഞങ്ങള്‍ ഈ പ്രശ്‌നം പരിഹരിക്കാം.

പോളിംഗ് ബൂത്തില്‍ കൈ 'ഇടത്തോട്ട്', പിണറായി ബെസ്റ്റ് മുഖ്യമന്ത്രി, മരണം വരെ കമ്മ്യൂണിസ്റ്റെന്ന് മണികണ്ഠന്‍പോളിംഗ് ബൂത്തില്‍ കൈ 'ഇടത്തോട്ട്', പിണറായി ബെസ്റ്റ് മുഖ്യമന്ത്രി, മരണം വരെ കമ്മ്യൂണിസ്റ്റെന്ന് മണികണ്ഠന്‍

ലോകത്തെ തന്നെ ഐടി ഹബ്ബാക്കാന്‍ ഹൈദരാബാദിന്‌ സാധിക്കും. ആവശ്യത്തിന്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായാല്‍ ഇതു സംഭവിക്കും.ടിആര്‍എസ്‌ നയിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടു. നഗര വികസനത്തിന്‌ കേന്ദ്രം ഫണ്ട്‌ നല്‍കിയിട്ടുണ്ടെങ്കിലും എവിടെയാണ്‌ ഇത്‌ നടപ്പാക്കിയതെന്നും അമിത്‌ ഷാ ചോദിച്ചു.

ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍ നിര്‍മാണം നിര്‍ത്തിവെക്കണെമന്ന്‌ ആവശ്യം: നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ചെന്നൈ സ്വദേശിഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍ നിര്‍മാണം നിര്‍ത്തിവെക്കണെമന്ന്‌ ആവശ്യം: നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ചെന്നൈ സ്വദേശി

English summary
Hyderabad want to shift democracy says BJP leader Amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X