ഷോക്കിങ്!! പത്ത് വയസുകാരിയെ അമ്മ ജീവനോടെ ചുട്ടെരിച്ചു; കാരണം കേട്ടാല്‍ ഞെട്ടും
ചപ്പാത്തിയുണ്ടാക്കാന്‍ കടയില്‍ നിന്നു വാങ്ങിയ ധാന്യപ്പൊടി നിലത്ത് കളഞ്ഞതിനാണ് ഈ ക്രൂരത. ദുബ്ബ രാധിക എന്ന കുട്ടിയാണ് ക്രൂരതക്കിരയായത്.
ഹൈദരാബാദ്: പത്ത് വയസുകാരിയെ അമ്മ ജീവനോടെ കത്തിച്ചു. ചപ്പാത്തിയുണ്ടാക്കാന്‍ കടയില്‍ നിന്നു വാങ്ങിയ ധാന്യപ്പൊടി നിലത്ത് കളഞ്ഞതിനാണ് ഈ ക്രൂരത. ദുബ്ബ രാധിക എന്ന കുട്ടിയാണ് ക്രൂരതക്കിരയായത്.
70 ശതമാനത്തിലധികം പൊള്ളലേറ്റ രാധിക ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അമ്മ സ്വരൂപക്കെതിരേ വധശ്രമത്തിന് പോലിസ് കേസെടുത്തു. ദുബ്ബ ചെന്നയ്യ-സ്വരൂപ ദമ്പതികളുടെ ആദ്യ മകളാണ് രാധിക.

ഹൈദരാബാദിനടുത്ത ഷാദ്നഗറിലാണ് നാടിനെ നടുക്കിയ സംഭവം. നാല് ഏകര്‍ കൃഷി ഭൂമിയുള്ളവരാണ് ദമ്പതികള്‍. എന്നാല്‍ ഇവര്‍ കൂലിവേല ചെയ്താണ് ജീവിക്കുന്നത്.

രാധികക്ക് അനിയയും അനുജത്തിയുമുണ്ട്. ഷാദ്നഗറിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടിക്ക് വീട്ടില്‍ കടുത്ത പീഡനമേല്‍ക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാത്രിയാണ് തീപ്പൊള്ളലേറ്റത്.

ജോലി കഴിഞ്ഞെത്തിയ സ്വരൂപ കടയില്‍ നിന്നു ആട്ട പൊടി വാങ്ങിവരാന്‍ രാധികയോട് ആവശ്യപ്പെട്ടിരുന്നു. പൊടിയുമായി വരവെ അത് നിലത്ത് വീണതാണ് സ്വരൂപയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സ്വരൂപ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് വലിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി.

രാധികയുടെ കരച്ചില് കേട്ടെത്തിയ അയല്‍വാസികളാണ് ആംബുലന്‍സ് വിളിച്ചതും ആശുപത്രിയിലെത്തിച്ചതും. ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടിയെ പിന്നീട് ഉസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പോലിസ് കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ടെന്ന് ഷാദ്നഗര്‍ ഇന്‍സ്പെക്ടര്‍ എം ദാസു പറഞ്ഞു.

സ്വരൂപക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നേരത്തെ ഇവര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കുടുംബത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും റിപോര്‍ട്ടുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications