തലാഖ് കത്തുന്നു, വാട്‌സ് ആപിലൂടെ വീണ്ടും മൊഴിചൊല്ലല്‍, പോലീസ് കേസെടുത്തു!!
വാട്‌സ് ആപിലൂടെ മൊഴിചൊല്ലിയെന്ന് ആരോപിച്ച് യുവാവിനെതിരെ പോലീസ് കേസെടുത്തു. നേരത്തെ ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സെനന്ത്‌നഗറിലാണ് സംഭവം.
ഹൈദരാബാദ്: വാട്‌സ് ആപിലൂടെ മൊഴിചൊല്ലിയെന്ന് ആരോപിച്ച് യുവാവിനെതിരെ പോലീസ് കേസെടുത്തു. നേരത്തെ ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സെനന്ത്‌നഗറിലാണ് സംഭവം. 2016ലാണ് ഭര്‍ത്താവ് വാട്‌സപിലൂടെ തലാഖ് ചൊല്ലിയതെന്ന് സുമൈന പറഞ്ഞു. സംഭവത്തില്‍ പോലീസ് സുമൈനയുടെ ഭര്‍ത്താവിനെതിരെ കേസെടുത്തു.
2015ലാണ് സുമൈന വിവാഹിതയാകുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് തന്നെ പുറത്താക്കുകയായിരുന്നു. പിന്നീട് പല തവണ ഭര്‍ത്താവിന്റെ അടുത്തേക്ക് എത്താന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് സുമൈന പറഞ്ഞു.

2016 നവംബര്‍ 28നാണ് തന്റെ ഭര്‍ത്താവ് മൂന്ന് തവണ തലാഖ് ചൊല്ലിയതായി മെസേജ് വരുന്നത്. സുമൈനയുടെ പരാതിയിലാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 420, 406, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications