യാത്രക്കാരിയുമായി തര്‍ക്കം; ഓട്ടോ ഡ്രൈവര്‍ യുവതിയെ റോഡിലൂടെ 200 മീറ്റര്‍ വലിച്ചിഴച്ചു
ഹൈദരാബാദ്: യുവതിയുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓട്ടോ ഡ്രൈവര്‍ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച സംഭവം വിവാദമാകുന്നു. ശബാന എന്ന യുവതിയ്ക്കാണ് പരിക്കേറ്റതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അട്ടാപ്പൂരിലെ ഹൈദര്‍ഗുഡയിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അവരെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.
ഓട്ടോയില്‍ കയറാന്‍ കാലെടുത്തുവച്ചതോടെ ഓട്ടോ സ്റ്റാര്‍്ട്ട് ചെയ്ത ഡ്രൈവര്‍ വേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നുവെന്നും നാട്ടുകാര്‍ ബഹളം വച്ചെങ്കിലും ഇയാള്‍ വണ്ടി നിര്‍ത്താന്‍ തയ്യാറായില്ലെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. വീഡിയോയില്‍ നിന്ന് കുറ്റവാളിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലെ മെഹദിപട്ടണം പ്രദേശത്തായിരുന്നു സംഭവം. എന്നാല്‍ ഓട്ടോയില്‍ രജിസ്‌ട്രേഷന്‍ നമ്പറില്ലാത്തതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ റോഡരികില്‍ നിന്നിരുന്ന 25 കാരിയെ ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവെ വണ്ടി മുമ്പോട്ടെടുത്ത ഡ്രൈവര്‍ 200 മീറ്ററോളം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പിന്നീട് ഓട്ടോ നിര്‍ത്തിയിട്ട ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. പരിസരത്തുണ്ടായിരുന്നവരാണ് യുവതിയെ സമീപത്തം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications