
നരേന്ദ്ര മോദി യശോദാബെന്നിനെ സ്വീകരിക്കുമോ? വനിതാ ഡോക്ടര്‍ നിരാഹാര സമരത്തില്‍!! ഏഴ് ദിവസം
Recommended Video

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബ ജീവിതം നേരത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ് വിഷയം. യശോദാബെന്നിനെ മോദി ഭാര്യയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ ഡോക്ടര്‍ സമരം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏഴ് ദിവസമായി അവര്‍ നിരാഹാര സമരത്തിലാണ്. പ്രധാനമന്ത്രിക്കൊപ്പം ഭാര്യയായി യശോദാബെന്‍ താമസിക്കുന്നില്ലെങ്കിലും കനത്ത സുരക്ഷയാണ് അവര്‍ക്കുള്ളത്. പുറത്തിറങ്ങിയാല്‍ സുരക്ഷാ ഭടന്‍മാര്‍ ചുറ്റും നടക്കുന്നത് കാരണം തന്റെ സുരക്ഷയുടെ വിശദീകരണം തേടി യശോദാബെന്‍ മെഹ്‌സാന ജില്ലാ ഭരണകൂടത്തെ സമീപിച്ചതും വാര്‍ത്തയായിരുന്നു. അതിനിടെയാണ് ഡോക്ടറുടെ നിരാഹാര സമരം...

ഹോമിയോ ഡോക്ടര്‍ സുശീല
പലേപു സുശീല ഹോമിയോ ഡോക്ടറാണ്. ഹൈദരാബാദിനടുത്ത മിയാപൂരിലെ ഹഫീസ്‌പേട്ട് സ്വദേശിയാണിവര്‍. തന്റെ വീട്ടിലാണ് മോദിക്കെതിരേ നിരാഹാര സമരം നടത്തുന്നത്. യശോദാബെന്നിനെ മോദി ഭാര്യയായി സ്വീകരിക്കണമന്നാണ് ആവശ്യം. അല്ലെങ്കില്‍ യശോദാബെന്നിനുള്ള സുരക്ഷ ഒഴിവാക്കി അവരെ സ്വതന്ത്രരാക്കണമെന്നും സുശീല ആവശ്യപ്പെടുന്നു.

ഭാരതീയ ധര്‍മം
കഴിഞ്ഞ ഏഴ് ദിവസമായി നിരാഹാര സമരം തുടങ്ങിയിട്ട്. എന്തിനാണ് യശോദാബെന്നിന് സുരക്ഷ ഒരുക്കിയിട്ടുള്ളത്. എല്ലാവരും കരുതുന്നത് അവര്‍ മോദിയുടെ ഭാര്യയാണെന്നാണ്. ഇത് ശരിയാണെങ്കില്‍, മോദി ഭാരതീയ ധര്‍മത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ അവരെ മോദി വീട്ടിലേക്ക് വിളിക്കണം. സ്വന്തം പത്‌നിയെ ബഹുമാനിക്കുന്നതാണ് ധര്‍മമെന്നും സുശീല ഓര്‍മിപ്പിക്കുന്നു.

അല്ലെങ്കില്‍ ചെയ്യേണ്ടത്
ഇനി യശോദാബെന്നിനെ ഭാര്യയായി വീട്ടിലേക്ക് ക്ഷണിക്കാന്‍ മോദി തയ്യാറല്ലെങ്കില്‍ അവര്‍ക്കും ചുറ്റും നിര്‍ത്തിയിരിക്കുന്ന പോലീസുകാരെ പിന്‍വലിക്കണം. തന്റെ ആവശ്യം ന്യായമാണ്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് പ്രധാനമന്ത്രി മോദിയാണെന്നും സുശീല പറയുന്നു.

ഹിന്ദു സ്ത്രീ ആയതിനാല്‍
ഹിന്ദു സ്ത്രീ ആയതിനാലാണ് താന്‍ ഈ സമരത്തിന് തയ്യാറായത്. മറ്റു സ്ത്രീകള്‍ക്കും നീതി ലഭിക്കണമെന്നാണ് തന്റെ ആവശ്യം. ഭാര്യയായി സ്വീകരിക്കണം അല്ലെങ്കില്‍ സുരക്ഷയുടെ പേരില്‍ നിര്‍ത്തിയിരിക്കുന്ന പോലീസുകാരെ ഒഴിവാക്കി യശോദാബെന്നിനെ സൈ്വര്യമായി ജീവിക്കാന്‍ വിടണം. തന്റെ ആവശ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇനി വാര്‍ത്താ മാധ്യമങ്ങളും വിഷയം ഏറ്റെടുക്കണം. ഒടുവില്‍ മോദി മറുപടി പറയുമെന്നാണ് കരുതുന്നെതന്നും ഡോക്ടര്‍ സുശീല പറഞ്ഞു.

എന്തുകൊണ്ടാണ് സുശീല
എന്തുകൊണ്ടാണ് സുശീല ദില്ലിയിലോ അല്ലെങ്കില്‍ തെലങ്കാനയിലെ ഏതെങ്കിലും പ്രധാന കേന്ദ്രങ്ങളിലോ നിരാഹാരമിരിക്കാത്തത്. ഈ ചോദ്യം മാധ്യമങ്ങള്‍ അവരോട് ചോദിച്ചു. താനൊരു സാധാരണ സ്ത്രീയാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട വനിതയല്ല. അതുകൊണ്ടാണ് സമരത്തിന് തന്റെ വീട് തന്നെ തിരഞ്ഞെടുത്തത്- ഇതായിരുന്നു മറുപടി.

സുശീലയ്‌ക്കെന്താ വട്ടാണോ
സുശീലയ്‌ക്കെന്താ വട്ടാണോ എന്ന് ചിന്തിക്കുന്നവരും അഭിപ്രായപ്പെട്ടവരുമുണ്ട്. എന്നാല്‍ വിദ്യാസമ്പന്നയാണിവരെന്ന് ഓര്‍ക്കണം. ഹോമിയോപതി ബിരുദം മാത്രമല്ല, നിയമബിരുദധാരികൂടിയാണ് സുശീല. തന്നെ അനുകൂലിക്കുന്നതിന് പകരം മിക്കയാളുകളും വിമര്‍ശിക്കുകയാണ് ചെയ്തതെന്നും സുശീല പറയുന്നു.

ബിജെപി നേതാക്കള്‍ പറയുന്നു
എന്തിനാണ് നിങ്ങള്‍ പുതിയ വിവാദമുണ്ടാക്കുന്നത്. യശോദാബെന്നിനെയും വിവാദത്തിലേക്ക് വലിച്ചിഴക്കാനാണോ ശ്രമം. അടഞ്ഞ അധ്യായമാണ് താങ്കള്‍ സമര വിഷയമാക്കിയിരിക്കുന്നത്. സമരം നിര്‍ത്തി ജോലിക്കു പോകൂവെന്നാണ് ഹൈദരാബാദിലെ ബിജെപി നേതാക്കള്‍ സുശീലയോട് പറയുന്നത്.