Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം അസഹ്യമായി; ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി

ഹൈദരാബാദ്: ഗാര്‍ഹിക പീഡനം അസഹ്യമായപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി. ഹൈദരാബാദ് നല്ലകുണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ നാല്‍പ്പത്തിരണ്ടുവയസുള്ള വിജയലക്ഷ്മി എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവ് ഗംഗാധര്‍ ആണ് കൊല്ലപ്പെട്ടത്.

ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ പുലര്‍ച്ചയോടെയാണ് സ്ത്രീ കൊലപ്പെടുത്തിയത്. പിന്നീടിവര്‍ നല്ലകുണ്ട പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു. തുടര്‍ച്ചയായ മാനസികവും ശാരീരികവുമായ പീഡനം സഹിക്കാന്‍ കഴിയാതെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് സ്ത്രീ പറഞ്ഞതായി പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

crimeagainstwomen

തെലങ്കാനയിലെ നിസാമാബാദ് ജില്ല സ്വദേശികളായ ഇവര്‍ 10 വര്‍ഷം മുന്‍പാണ് ഹൈദരാബാദിലേക്ക് താമസം മാറിയത്. ഇവരുടെ രണ്ടു പെണ്‍കുട്ടികളും വിവാഹിതരാണ്. സ്ത്രീ ഒരു പ്രൈവറ്റ് കോളേജില്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഭര്‍ത്താവ് കാര്യമായി ജോലി ചെയ്യാറില്ല. മദ്യപാനിയായ ഇയാള്‍ മദ്യപിച്ചെത്തി പതിവായി ഭാര്യയെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു.

സംഭവത്തിന്റെ തലേദിവസവും ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതയാണ് റിപ്പോര്‍ട്ട്. മര്‍ദ്ദനം സഹികെട്ടതോടെ പുലര്‍ച്ചെ 3 മണിക്ക് എഴുന്നേറ്റ വിജയലക്ഷ്മി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭര്‍ത്താവിന്റെ വയറില്‍ കുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തിയശേഷം അവര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+