വിവാഹത്തിന് സമ്മതിച്ചില്ല; സ്ത്രീയെ യുവാവ് കൊലപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീയെ യുവാവ് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ജാനകി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സ്ത്രീയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട യുവാവിനായി തിരച്ചില്‍ തുടരുകയാണ്.

ഫേസ്ബുക്കില്‍ ലൈവ് സ്ട്രീമിങ് നടത്തി യുവാവ് ആത്മഹത്യ ചെയ്തു; കാരണം ഇതാണ്

രാത്രിയില്‍ ജോലി കഴിഞ്ഞ് വൈകിയെത്തിയ റൂം മേറ്റാണ് സ്ത്രീയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. റൂം മേറ്റ് തന്നെയാണ് യുവാവിന്റെ കാര്യം പോലീസിനോട് അറിയിച്ചതും.

murder

സ്ത്രീയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവാവ് ദിവസങ്ങളോളമായി ശല്യം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ സ്ത്രീ സമ്മതിച്ചില്ല. ഇതോടെ പത്തുദിവസം മുന്‍പ് ഇവരെ യുവാവ് ഭീഷണിപ്പെടുത്തി. ഭീഷണി അവഗണിച്ചതോടെ യുവാവ് കഴിഞ്ഞദിവസം മുറിയില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന. പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Hyderabad woman stabbed to death for refusing to marry man

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X