Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുപത്തിയൊന്നാം വയസില്‍ നാലാം വിവാഹം; യുവാവ് പിടിയില്‍

ഹൈദരാബാദ്: പെണ്‍വീട്ടുകാരെ പറ്റിച്ച് നാലാം വിവാഹം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ഷെയ്ക്‌പേട്ട് ഏരിയയിലെ പാരാമൗണ്ട് കോളനിയിലെ യാസീര്‍ അഹമ്മദ്(21) ആണ് അറസ്റ്റിലായത്. ബിസിനസുകാരനാണെന്ന് പെണ്‍വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യുവാവ് വിവാഹം ചെയ്തത്.

യാസിര്‍ ഇതിനുമുന്‍പ് മൂന്നു വിവാഹം ചെയ്തതായി പോലീസ് പറഞ്ഞു. ഇക്കാര്യം മറച്ചുവെച്ചുകൊണ്ടായിരുന്നു നാലാം വിവാഹം. പെണ്‍കുട്ടിയില്‍ നിന്നും സ്ത്രീധനമായി സ്വര്‍ണവും വാങ്ങിയിരുന്നു. യാസിറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഇരുപത്തിയൊന്നുവയസിനുള്ളില്‍ നാലു വിവാഹം ചെയ്തതായി കണ്ടെത്തിയത്.

gay-marriage

ബന്ധുക്കളുടെ വീടുകളില്‍ താമസിച്ചിരുന്ന യാസിര്‍ വിവാഹത്തിനുശേഷം ഒരു വാടകവീടെടുത്ത് താമസിച്ചുവരികയായിരുന്നു. വാടക വീട്ടില്‍ നിന്നും പുറത്തുപോകാന്‍ പെണ്‍കുട്ടിക്ക് അനുവാദമുണ്ടായിരുന്നില്ല. യാസിര്‍ വീടുവിട്ട സമയത്ത് വീട്ടില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

പോലീസ് പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ച് യുവതിയെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. സ്വര്‍ണവും പണവും വാങ്ങി വിവാഹം ചെയ്തശേഷം അവ തട്ടിയെടുക്കുകയായിരുന്നു യാസിറിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. കേവലം ഇരുപത്തിയൊന്നു വയസിനുള്ളില്‍ ഇത്രയും വിവാഹം ചെയ്തത് പോലീസിനെയും അമ്പരപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+