പെണ്‍കുട്ടികളെ പീഡിപ്പിച്ചത് രക്ഷിതാക്കളോ!!! രക്ഷയായത് പൊലീസ്, രണ്ട് പേര്‍ അറസ്റ്റില്‍
ഒരു വര്‍ഷമായി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികളുടെ പരാതി
ഹൈദരാബാദ്: സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ഒരു മധ്യവര്‍ഗ്ഗ കോളനിയിലെത്തിയ പൊലീസാണ് എട്ടും പത്തും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി രക്ഷിതാക്കളെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷമായി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഒരു വര്‍ഷത്തോളമായി പിതാവും ബന്ധുക്കളും സഹോദരനും തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് റെസ്‌ക്യൂ ഹോമില്‍ താമസിപ്പിച്ചിട്ടുള്ള പെണ്‍കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴി.

പരാതി അധ്യാപികയോട്
സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളില്‍ ഒരാള്‍ വയറുവേദനയാണെന്ന് അധ്യാപികയോട് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഇതില്‍ സംശയം തോന്നിയ അധ്യാപികയാണ് സംഭവം ചൈല്‍ഡ് ലൈനിനെ അറിയിച്ചത്.

രക്ഷിതാക്കള്‍ അറസ്റ്റില്‍
സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചതോടെ ഉത്തര്‍പ്രദേശ് സ്വദേശികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 14 വര്‍ഷത്തോളമായി ഹൈദരാബാദില്‍ താമസിച്ചുവരുന്ന ദമ്പതികള്‍ക്ക് 16 വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്. സംഭവത്തില്‍ മകനും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മൂന്ന് മക്കളുടെ പിതാവായ ജാഫറാണ് അറസ്റ്റിലായത്.

സ്ത്രീയുമായി ബന്ധം സ്ഥാപിച്ച്
കുട്ടികളുടെ അമ്മയുമായി ബന്ധം സ്ഥാപിച്ച ജാഫര്‍ പെണ്‍കുട്ടികളെ ലൈംഗിതമായി ചൂഷണം ചെയ്യാനാരംഭിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജാഫറിന്റെ ഇളയമകനും കേസില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

പെണ്‍കുട്ടികളുടെ മൊഴി ഞെട്ടിക്കുന്നത്
പിതാവ്, അമ്മാവന്മാര്‍, സഹോദരന്‍, സുഹൃത്ത് എന്നിവര്‍ തങ്ങളെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടികളുടെ മൊഴി ഞെട്ടിക്കുന്നത്
പിതാവ്, അമ്മാവന്മാര്‍, സഹോദരന്‍, സുഹൃത്ത് എന്നിവര്‍ തങ്ങളെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

കേസ് പോക്‌സോ നിയമ പ്രകാരം
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടികള്‍ റസ്‌ക്യൂ ഹോമില്‍
വീട്ടില്‍ നിന്ന് പൊലീസ് രക്ഷിച്ച പെണ്‍കുട്ടികളെ ശിശുക്ഷേമ വകുപ്പ് അധികൃതര്‍ റസ്‌ക്യൂ ഹോമില്‍ താമസിപ്പിച്ചിട്ടുണ്ട്. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കും.












Click it and Unblock the Notifications