Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ നിശ്ചയത്തിന് ചിക്കൻ കറി വിളമ്പിയില്ല; അക്രമം!!! ഒരാൾ കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്!

ഹൈദരാബാദ്: കല്ല്യാണ ചടങ്ങുകൾക്കോ നിശ്ചയ ചടങ്ങുകൾക്കോ ഭക്ഷണം മോശമാകുന്നതും തികയാതെ വരുന്നതും സാധാരണയാണ്. എന്നാൽ അതിന്റെ പേരിൽ തമ്മിൽ തല്ല് സാധാരണയായി കണടുവരാറില്ല. എന്നാൽ ഹൈദരാബാദിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. വിവാഹനിശ്ചയ സല്‍ക്കാരത്തിനിടെ കോഴിക്കറി വിളമ്പാന്‍ വൈകിയതിനെച്ചാല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

രാത്രി 1.30നാണ് സല്‍ക്കാരച്ചടങ്ങുകള്‍ നടന്നത്. അതിഥികളില്‍ ചിലര്‍ക്ക് ചിക്കന്‍ കറി വിളമ്പാന്‍ താമസിച്ചത് ചിലര്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്ക് കലാശിക്കുകയായിരുന്നു. തങ്ങള്‍ക്ക് കറി വിളമ്പാന്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നെന്ന് അതിഥികളില്‍ ചിലര്‍ ആരോപിച്ചു. ആഹാരം വിളമ്പുന്നവര്‍ മോശമായി പെരുമാറിയെന്നും ആക്ഷേപമുയര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. ചാര്‍മിനാറിനു സമീപം ഹുസാനി അലാം പ്രദേശത്ത് നടന്ന വിവാഹനിശ്ചയ സല്‍കാരത്തിനിടെയാണ് സംഭവം.

Chicken curry

തുടർന്ന് സല്‍ക്കാരത്തില്‍ നിന്നും ഇറങ്ങിപ്പോയവര്‍ തിരികെ 15 പേരുമായെത്തി എല്ലാവരെയും ആക്രമിക്കുകയായിരുന്നു. ഈ സംഘര്‍ഷത്തിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഒരു ആണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ചാര്‍മിനാര്‍ പോലീസ് പറഞ്ഞു. മറ്റുള്ളവർക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+