കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ തകർച്ച ഇന്ത്യയ്ക്ക് നഷ്ടമല്ല; സമ്പദ് വ്യവസ്ഥ മുന്നോട്ട് തന്നെ

  • By Desk
Google Oneindia Malayalam News

രൂപയുടെ മൂല്യം ദിനംപ്രതി കൂപ്പുകുത്തുകയാണ്. ഇന്ധനവിലയാണോ രൂപയാണോ ആദ്യം നൂറിൽ തൊടുകയെന്നാണ് മാത്രം ഇനി അറിഞ്ഞാൽ മതിയെന്ന അവസ്ഥയാണ് നിലവിലുള്ളത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ രൂപ ഡോളറിനെതിരെ 72 കടന്നത്.

തുലാവർഷം കനിഞ്ഞില്ലെങ്കിൽ കൊടും വേനൽ; വരും ദിവസങ്ങളിൽ ചൂട് കൂടും...കുടിവെള്ളക്ഷാമവുംതുലാവർഷം കനിഞ്ഞില്ലെങ്കിൽ കൊടും വേനൽ; വരും ദിവസങ്ങളിൽ ചൂട് കൂടും...കുടിവെള്ളക്ഷാമവും

എന്നാൽ ഇന്ത്യൻ രൂപയുടെ തകർച്ച വലിയൊരു പ്രത്യാഘാതമല്ല ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കുന്നത് എന്ന അഭിപ്രായത്തെ അംഗീകരിക്കുകയാണ് ഇന്ത്യ ഐഎൻസി സ്ഥാപകനും സിഇഒയുമായ മനോജ് ലാദ്വ. മോദി സർക്കാരിന്റെ കെടുകാര്യസ്ഥതയാണോ രൂപയുടെ തകർച്ചയ്ക്ക് കാരണമെന്ന ആരോപണങ്ങൾക്കുള്ള മറുപടി കൂടി അദ്ദേഹം വ്യക്തമാക്കുന്നു.

manjo ladwa

അഞ്ച് വർഷത്തിനിടയിൽ മൂല്യത്തകർച്ച നേരിടുന്ന കറൻസി രൂപ മാത്രമല്ല. പല വികസ്വര രാജ്യങ്ങളിലേ കറൻസികളും രൂപയ്ക്കെതിരെ കൂപ്പുകുത്തുകയാണ്. അർജെന്റീനിയയുടെ പെസോയുടെ മൂല്യം 546 ശതമാനമാണ് തകർന്നത്. മെക്സിക്കൻ പെസോ 47 ശതമാനവും മലേഷ്യൻ റിംഗിറ്റ് 27 ശതമാനവും തകർന്നു. ഇന്ത്യൻ രൂപയ്ക്ക് 16 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ചൈനീസ് യുവാൻ 12 ശതമാനംതകർച്ച നേരിട്ടപ്പോൾ സാക്ഷാൽ ഡോളറിന്റെ മൂല്യം 18 ശതമാനവും ഇടിഞ്ഞിട്ടുണ്ട്.

മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളർച്ച മുന്നോട്ട് തന്നെയാണ്. 8.2 ശതമാനം ജിഡിപി വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധനവില വർദ്ധനയ്ക്കിടയിലും ജൂലൈയിൽ പണപ്പെരുപ്പ നിരക്ക് 4.17 ശതമാനായിരുന്നു. ഇത് 4.8 ശതമാനമായി ഉയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ലോകത്ത് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യൻ ഡോളറിന്റെ വിലവർധന രൂപയുടെ മൂല്യത്തേയും ബാധിക്കും.ഇന്ധന നികുതി ഒഴിവാക്കുക എന്നത് നല്ലൊരു പ്രതിവിധിയല്ല. ഇത് സർക്കാരിന്റെ മറ്റ് വികസ പ്രവർത്തനങ്ങളെയാ ബാധിക്കുക.

പലസ്തീന്‍ ഗോത്രവര്‍ഗ ഗ്രാമം ഇടിച്ചു നിരത്താന്‍ ഇസ്രായേല്‍ സൈന്യം: റോഡുകള്‍ തടസ്സപ്പെടുത്തി!പലസ്തീന്‍ ഗോത്രവര്‍ഗ ഗ്രാമം ഇടിച്ചു നിരത്താന്‍ ഇസ്രായേല്‍ സൈന്യം: റോഡുകള്‍ തടസ്സപ്പെടുത്തി!

English summary
I agree with Chidambaram that the falling Rupee is not such a bad thing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X