എന്നെ മലകയറ്റുമോ; ശബരിമല കയറാന്‍ തസ്ലീമാ നസ്‌റിനും?; ആദ്യം ഹിന്ദുവാകു, എന്നിട്ടു പോരെ മലയകയറ്റമെന്ന്
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി നടതുറന്ന ദിവസംമുതല്‍ ഏറെ നാടകീയത നിറഞ്ഞ സംഭവങ്ങളാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നടക്കുന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ മലകയറാനായി ഏതാനും സ്ത്രീകള്‍ എത്തുകയും പ്രതിഷേധക്കാര്‍ അവരെ തടയുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ശബരിമലയില്‍ ഉള്ളത്.
ഇതിനിടേയാണ് തനിക്ക് ശബരിമലയില്‍ പോവാന്‍ കഴിയുമോ എന്ന ചോദ്യവുമായി പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ രംഗത്ത് എത്തിയിരിക്കുന്നത്. എനിക്ക് 56 വയസ്സായി, എനിക്ക് ശബരിമലയില്‍ കയറാന്‍ പറ്റുമോ, പക്ഷെ ഞാന്‍ നിരീശ്വരവാദിയാണ് എന്നാണ് തസ്ലീമ നസ്‌റിന്‍ ട്വിറ്ററില്‍ കുറിച്ചത്.

നിരവധി ആളുകളാണ് തസ്ലീമ നസ്‌റിന്റെ ട്വീറ്റിന് താഴെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഒരു അവിശ്വാസിയായ നിങ്ങള്‍ എന്തിനാണ് ക്ഷേത്രത്തില്‍ പോവുന്നത്, നിങ്ങള്‍ക്ക് ശബരിമലയില്‍ കയറണമെങ്കില്‍ ആദ്യം ഹിന്ദുമതത്തില്‍ വിശ്വസിക്കൂ എന്ന പ്രതികരണമാണ് അധിക ആളുകളും നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications