കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ ഹിന്ദുവാണ്, ബീഫ് കഴിച്ചിട്ടുണ്ട്, ഇനിയും ബീഫ് കഴിക്കും!!!

Google Oneindia Malayalam News

തോന്നുന്നത് തോന്നുന്നത് പോലെ പറയാന്‍ ഒരു മടിയും ഇല്ലാത്ത ഒരാളാണ് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. പലപ്പോഴും ആളുകള്‍ അതിന്റെ പേരില്‍ കളിയാക്കാറുണ്ടെങ്കിലും കട്ജു അത് കാര്യമാക്കാറില്ല. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയായ മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് കട്ജു ഇപ്പോള്‍ നല്‍കിയ മറുപടി പക്ഷേ, സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കൊട്ട ലൈക്ക് കൊടുക്കേണ്ട ഒന്നാണ്.

beef

താനൊരു ഹിന്ദുവാണ്. താന്‍ ബീഫ് കഴിച്ചിട്ടുണ്ട്. ഇനിയും ബീഫ് കഴിക്കുകയും ചെയ്യും - ഇതാണ് കട്ജു പറഞ്ഞത്. ബീഫ് കഴിക്കുന്നത് ഒരു പാപമല്ല. ലോകത്ത് 90 ശതമാനം ആളുകളും ബീഫ് കഴിക്കുന്നവരാണ്. അവരെല്ലാം പാപികളാണോ. പശു ഒരു വിശുദ്ധമൃഗമാണെന്നോ അമ്മയാണെന്നോ ഞാന്‍ കരുതുന്നില്ല. എങ്ങനെയാണ് ഒരു മൃഗത്തിന് മനുഷ്യന്റെ അമ്മയാകാന്‍ കഴിയുക. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് 90 ശതമാനം ഇന്ത്യക്കാരും വിഡ്ഡികളാണ്, മുഖ്താര്‍ അബ്ബാസ് നഖ്‌വി അടക്കം.

markandey-katju

ബീഫ് കഴിയ്ക്കാതെ ജീവിയ്ക്കാനാവില്ല എന്നുള്ളവര്‍ പാകിസ്താനിലേക്ക് പോകട്ടെ എന്ന മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ വാക്കുകള്‍ക്ക് മറുപടിയായിട്ടാണ് കട്ജു ഇത്രയും ഫേസ്ബുക്കില്‍ എഴുതിയത്. മണിക്കൂറുകള്‍ പോലും തികയുന്നതിന് മുമ്പേ ആയിരക്കണക്കിന് ആളുകള്‍ പോസ്റ്റ് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും എത്തി. കേന്ദ്ര മന്ത്രിസഭയിലെ മുസ്ലീം അംഗമാണ് ഇത് പറഞ്ഞ നഖ്‌വി എന്നതാണ് ഇതിലെ രസകരമായ കാര്യം.

mukhtar-abbas-naqvi

ഇന്ത്യാടുഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയുടെ ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇങ്ങനെ പറഞ്ഞത്. ചില വിഭാഗങ്ങള്‍ക്ക് ബീഫ് കഴിയ്ക്കാതെയോ വില്‍ക്കാതെയോ ജീവിയ്ക്കാന്‍ പറ്റില്ലെങ്കില്‍ ഇത് അവര്‍ക്കുള്ള രാജ്യമല്ല. അവര്‍ക്ക് പാകിസ്താനിലേയ്‌ക്കോ അറബ് രാജ്യങ്ങളിലേയ്‌ക്കോ പോകാം എന്നായിരുന്നു നഖ്‌വി പറഞ്ഞത്.

English summary
I am a Hindu, I have eaten beef, and will again eat it: Markandey Katju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X