കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ ജാതിയും ഗോത്രവും ഇതാണ്... പുഷ്‌കര്‍ ക്ഷേത്രത്തില്‍ എഴുതിവച്ചു; പൂജാരി പറയുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയുടെ ജാതിയും ഗോത്രവും ഇതാണ് | Oneindia Malayalam

ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കാന്‍ ബിജെപി നേതാക്കള്‍ ഉന്നയിച്ച പ്രധാന ചോദ്യം ജാതി ഏതാണ് എന്നതായിരുന്നു. പ്രചാരണം നടക്കുന്ന സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ രാഹുല്‍ ദര്‍ശനത്തിന് എത്തിയിരുന്നു.

ബിജെപിയുടെ പ്രചാരണ തന്ത്രങ്ങള്‍ പൊളിക്കുന്നതായിരുന്നു രാഹുലിന്റെ ഓരോ നീക്കവും. ഹിന്ദു വോട്ടര്‍മാര്‍ പൂര്‍ണമായും കോണ്‍ഗ്രസിലേക്ക് ആകൃഷ്ടരാകുമോ എന്ന ആശങ്കയും ബിജെപിക്കുണ്ടായിരുന്നു. അവിടെയാണ് ജാതി സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ജാതിയും ഗോത്രവും ഏതാണെന്ന് ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ....

തിങ്കളാഴ്ചയാണ് വെളിപ്പെടുത്തിയത്

തിങ്കളാഴ്ചയാണ് വെളിപ്പെടുത്തിയത്

തിങ്കളാഴ്ചയാണ് രാഹുല്‍ ഗാന്ധി തന്റെ ജാതിയും ഗോത്രവും വെളിപ്പെടുത്തിയത്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. ഈ വേളയില്‍ അദ്ദേഹം പുഷ്‌കര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്നു. ദര്‍ശനത്തിന് മുമ്പ് രജിസ്റ്ററില്‍ ജാതി സംബന്ധിച്ച് അദ്ദേഹം എഴുതി. കൂടെ സമാധാനത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.

 കശ്മീരി ബ്രാഹ്മണന്‍

കശ്മീരി ബ്രാഹ്മണന്‍

രാഹുല്‍ ഗാന്ധി കശ്മീരി ബ്രാഹ്മണനാണ്.... കശ്മീരി പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഗോത്രം ദത്താത്രേയ ആണ്. ഇതുസംബന്ധിച്ച് ക്ഷേത്ര രേഖയിലുണ്ടെന്നും പൂജാരി പറഞ്ഞു. മോത്തിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, അവരുടെ കുടുംബം എല്ലാം കശ്മീരി ബ്രാഹ്മണരാണെന്നും പൂജാരി പറഞ്ഞു.

 കൗള്‍ ബ്രാഹ്മണന്‍

കൗള്‍ ബ്രാഹ്മണന്‍

ജാതി ഏതാണെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തണമെന്ന് നേരത്തെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ശിവഭക്തനാണെന്നാണ് രാഹുല്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നത്. പുഷ്‌കര്‍ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി എഴുതിയത് പ്രകാരം അദ്ദേഹം കൗള്‍ ബ്രാഹ്മണനാണ്. ഇവര്‍ കശ്മീരിലെ ബ്രാഹ്മണ്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. ഈ പേരിലാണ് പൂജ നടത്തിയതെന്ന് പൂജാരി ദിനന്ത് കൗള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശിവഭക്തനെന്ന് രാഹുല്‍

ശിവഭക്തനെന്ന് രാഹുല്‍

കഴിഞ്ഞവര്‍ഷം നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും രാഹുല്‍ പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. ഈ വേളയിലാണ് ബിജെപി നേതാക്കള്‍ രാഹുല്‍ ഏത് ജാതിയില്‍പ്പെട്ടവനാണെന്ന് ചോദിച്ചത്. എല്ലാ ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. താന്‍ ശിവ ഭക്തനാണെന്നാണ് രാഹുല്‍ ബിജെപി നേതാക്കള്‍ക്ക് നല്‍കിയ മറുപടി.

തെലങ്കാന കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; സിവോട്ടര്‍ സര്‍വ്വെ... ടിആര്‍എസിന് 42 സീറ്റ് മാത്രം തെലങ്കാന കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; സിവോട്ടര്‍ സര്‍വ്വെ... ടിആര്‍എസിന് 42 സീറ്റ് മാത്രം

English summary
Rahul Gandhi A Kaul Brahmin, His Gotra Is Dattatreya’: Priest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X