കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗി എന്ന് വിദ്യാര്‍ത്ഥിനികളെ കൊണ്ട് എഴുതിവാങ്ങി... സ്കൂളിനെതിരെ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: വിദ്യാര്‍ത്ഥികളെ മര്യാദ പഠിപ്പിക്കാന്‍ അധ്യാപകര്‍ പലതും ചെയ്യാറുണ്ട്. ചിലപ്പോള്‍ ക്ലാസിന് വെളിയില്‍ നിര്‍ത്തും, അല്ലേല്‍ ബെഞ്ചിന് മുകളില്‍ , അതും അല്ലേല്‍ രണ്ട് തല്ല്. എന്നാല്‍ കൊല്‍ക്കത്തയിലെ കമല ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപകരുടെ വിചിത്രമായ നടപടിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളെ മര്യാദ പഠിപ്പിക്കാന്‍ നിര്‍ബന്ധിച്ച് 'സ്വവര്‍ഗാനുരാഗികള്‍' എന്ന് എഴുതി വാങ്ങിയിരിക്കുകയാണ് അധ്യാപകര്‍. സ്കൂളിലെ 10 വിദ്യാര്‍ത്ഥിനികളില്‍ നിന്നാണ് നിര്‍ബന്ധപൂര്‍വ്വം അധ്യാപകര്‍ ഇങ്ങനെ എഴുതി വാങ്ങിയത്. സംഭവം വിവാദമായതോടെ സ്കൂളിനെതിരെ പ്രതിഷേധവുമായി അധ്യാപകര്‍ രംഗത്തെത്തി.

students

കുട്ടികള്‍ ക്ലാസില്‍ സ്വവര്‍ഗാനുരാഗികളെ പോലെയാണ് പെരുമാറുന്നതെന്ന് മറ്റുകുട്ടികള്‍ പരാതി പറഞ്ഞതോടെയാണ് പത്ത് വിദ്യാര്‍ത്ഥിനികളേയും ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചതെന്ന് അധ്യാപകര്‍ പറയുന്നു. ചോദ്യം ചെയ്തപ്പോള്‍ അവര്‍ സ്വവര്‍ഗാനുരാഗികള്‍ ആണെന്ന് സമ്മതിച്ചു. ഇതാണ് തങ്ങള്‍ എഴുതി വാങ്ങിയത്. ഇത് അച്ചടക്ക നടപടിയുടെ ഭാഗം മാത്രമാണെന്നും സ്കൂള്‍ പ്രധാനാധ്യാപികശിഖ പറയുന്നു. ഇക്കാര്യം സംസാരിക്കാനാണ് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ച് വരുത്തിയത്. എന്നാല്‍ രക്ഷിതാക്കള്‍ വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ചതാണ് പ്രശ്നമായതെന്നാണ് അധ്യാപകരുടെ ആരോപണം. വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട് നല്‍കിയ കത്തുകള്‍ രക്ഷിതാക്കള്‍ക്ക് തിരിച്ച് നല്‍കിയിട്ടുണ്ടെന്നും അധ്യാപിക ശിഖ പറഞ്ഞു.

English summary
When it comes to disciplining students, authorities at Kamala Girls’ School in south Kolkata clearly seem to have a skewed perspective.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X