Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ ചെറിയ പാമ്പല്ല; മൂര്‍ഖനാണ്... ബിജെപിയില്‍ ചേര്‍ന്ന മിഥുന്‍ ചക്രവര്‍ത്തി പറയുന്നു

കൊല്‍ക്കത്ത: പ്രശസ്ത നടന്‍ മിഥുന്‍ ചക്രവര്‍ത്തി നരേന്ദ്ര മോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലിയുടെ വേദിയിലെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. മോദിയെ പുകഴ്ത്തി അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ വളരെ രസകരമായ കുറേ സിനിമാ സംഭാഷണങ്ങളും പറഞ്ഞു. ബംഗാളി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന മിഥുന്‍ ചക്രവര്‍ത്തിയുടെ വാക്കുകള്‍ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയ കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേജ് ഗ്രൗഡ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

x

താന്‍ ചെറിയ പാമ്പല്ല, മൂര്‍ഖനാണ്. ഞാന്‍ കൊത്തിയാല്‍ നിങ്ങള്‍ പടമായി മാറുമെന്നും മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു. അടുത്തിടെ നിരവധി സിനിമാ താരങ്ങളാണ് ബംഗാളില്‍ ബിജെപിയില്‍ ചേര്‍ന്നത്. യാഷ് ദാസ് ഗുപ്ത, പപിയ അധികാരി എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നിരവധി സിനിമാ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നെങ്കിലും അവരൊന്നും പ്രമുഖരായിരുന്നില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബംഗാളില്‍ ബിജെപി കളി മാറ്റുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

മിഥുന്‍ ചക്രവര്‍ത്തി നേരത്തെ നക്‌സലൈറ്റ് പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയ വ്യക്തി ആയിരുന്നു. 2014ല്‍ മിഥുന്‍ ചക്രവര്‍ത്തിയെ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ശാരദാ തട്ടിപ്പ് വിവാദം ശക്തിപ്പെട്ട വേളയില്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കുകയായിരുന്നു.

ശാരദാ ഗ്രൂപ്പിന്റെ ടെലിവിഷന്‍ ചാനലിന്റെ അംബാസഡര്‍ ആയിരുന്നു മിഥുന്‍ ചക്രവര്‍ത്തി. തട്ടിപ്പ് കേസില്‍ ഇദ്ദേഹത്തെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. വൈകാതെയാണ് എംപി പദവി രാജിവച്ചത്. ശേഷം പൊതുരംഗത്ത് സജീവമായിരുന്നില്ല മിഥുന്‍ ചക്രവര്‍ത്തി. ചികില്‍സാവശ്യാര്‍ഥം വിദേശത്തേക്ക് പോയി. കഴിഞ്ഞ വര്‍ഷം മിഥുന്‍ ചക്രവര്‍ത്തി നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഈ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമല്ലെന്നായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രതികരണം.

ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+