Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപയ്ക്ക് വധഭീഷണി, മല്‍സരിച്ചാല്‍ കൊന്നുകളയും; ശശികല കെണിയൊരുക്കുന്നു? കൂടെ സ്റ്റാലിനും

എഐഎഡിഎംകെയുടെ സിറ്റിങ് സീറ്റായ മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ പ്രഖ്യാപിച്ചതോടെയാണ് ശശികല ക്യാംപിന് വിറളി പിടിച്ചിരിക്കുന്നത്.

ചെന്നൈ: ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ കളി മാറുന്നു. എഐഎഡിഎംകെയുടെ സിറ്റിങ് സീറ്റായ മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ പ്രഖ്യാപിച്ചതോടെയാണ് ശശികല ക്യാംപിന് വിറളി പിടിച്ചിരിക്കുന്നത്.

ദീപയെ കൊന്നുകളയുമെന്നാണ് ഭീഷണി. അവര്‍ക്ക് ചില ഗുണ്ടകളുടെ ഭീഷണി സന്ദേശം വന്നിരുന്നു. ആര്‍കെ നഗറില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇത്തരം ഭീഷണികള്‍ ഉണ്ടാവാന്‍ തുടങ്ങിയതെന്ന് ദീപ ജയകുമാര്‍ പറഞ്ഞു.

ഭീഷണിയെ കുറിച്ച് ദീപ പറയുന്നത്

തന്നെ പലതരത്തില്‍ പീഡിപ്പിക്കുകയാണെന്ന് ദീപ പറയുന്നു. ഗുണ്ടകളുടെ ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ട്. ചിലര്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തി. ആരാണ് ഇവരെന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ദീപ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഏപ്രില്‍ 12നാണ് ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പ്

ഏപ്രില്‍ 12നാണ് ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ്. ജയലളിത വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്. അവരുടെ മരണശേഷം പാര്‍ട്ടിയില്‍ ഉടലെടുത്ത ആഭ്യന്തര യുദ്ധം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മല്‍സരിക്കുമെന്ന് ദീപ ജയകുമാര്‍

ജയലളിതയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആദ്യം പറഞ്ഞ വ്യക്തികളിലൊരാളാണ് ദീപ. ജയലളിതയുടെ മരണത്തിന് ശേഷം വിവാദം കൊടുമ്പിരി കൊള്ളവെയാണ് ആര്‍കെ നഗറില്‍ മല്‍സരിക്കുമെന്ന് ദീപ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് ശേഷവും അവര്‍ ഇക്കാര്യം ആവര്‍ത്തിച്ചു.

പിന്തിരിപ്പിക്കാന്‍ ശ്രമം

ഇതോടെയാണ് എഐഎഡിഎംകെ പാളയത്തില്‍ ഭയം ഉടലെടുത്തത്. എന്തുവില കൊടുത്തും ദീപയെ പിന്തിരിപ്പിക്കാനാണ് അവരുടെ ശ്രമം. അതിന്റെ ഭാഗമായാണ് ഗുണ്ടകളുടെ ഭീഷണി സന്ദേശം വരുന്നതെന്ന് ദീപ ആരോപിക്കുന്നു.

പനീര്‍ശെല്‍വത്തിന്റെ പിന്തുണ

ജയലളിതയുടെ മരണ ശേഷം പാര്‍ട്ടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനൊപ്പമാണ് ദീപ നിന്നത്. ശശികലയാണ് ജയലളിതയുടെ മരണത്തിന് ഉത്തരവാദി എന്ന തരത്തില്‍ ദീപ ചില സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ദീപ മല്‍സരിച്ചാല്‍ പനീര്‍ശെല്‍വം വിഭാഗം അവരെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.

ചില ശക്തികള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ദീപ

ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് തടയാന്‍ ചില ശക്തികള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ദീപ ആരോപിച്ചു. ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ സന്ദര്‍ശിക്കാന്‍ ശശികല വിഭാഗം അനുവദിച്ചിരുന്നില്ലെന്ന് ദീപ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗുണ്ടകളുടെ ഭീഷണി തന്നെ ആശങ്കപ്പെടുത്തുന്നതെന്ന് ദീപ പറഞ്ഞു.

വോട്ട് കുറയുന്നതും ക്ഷീണം

എംജിആര്‍ അമ്മ ദീപ പേരവായ് എന്നാണ് ദീപ ജയകുമാര്‍ രൂപീകരിച്ച പാര്‍ട്ടിയുടെ പേര്. അവര്‍ ആര്‍കെ നഗറില്‍ മല്‍സരിച്ചാല്‍ എഐഎഡിഎംകെ വോട്ടില്‍ വിള്ളല്‍ സംഭവിക്കും. വോട്ട് കുറയുന്നതും പാര്‍ട്ടിക്ക് ക്ഷീണമാണ്. ഈ അവസരം മുതലെടുക്കാന്‍ ഡിഎംകെ എത്തുമോ എന്നാണ് ശശികല ക്യാംപിന്റെ ഭയം.

അവസരം മുതലെടുത്ത് ഡിഎംകെ

അതേസമയം, ആര്‍കെ നഗറില്‍ നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമാക്കാനാണ് ഡിഎംകെയുടെ ശ്രമം. അവര്‍ ചെറുകക്ഷികളുടെ പിന്തുണ തേടിയിട്ടുണ്ട്. ശശികല വിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍ പറഞ്ഞു. രണ്ടുദിവസത്തിനകം ഡിഎംകെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+