കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാണിയെപ്പോലെ ജീവിച്ച ഹണിയുടെ ജീവിതം ദയനീയം; കേസ് നടത്താൽ പണമില്ല, സഹായമഭ്യര്‍ത്ഥിച്ച് ഹണിപ്രീത്

. തനിക്കെതിരെയുള്ള കേസ് വാദിക്കാൻ അഭിഭാഷകനെ വയ്ക്കാൻ പോലും തന്റെ കയ്യിൽ പണമില്ലെന്നും സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹണിപ്രീത് കത്തെഴുതിയത്.

  • By Ankitha
Google Oneindia Malayalam News

അംബല: റാണിയായി ജീവിച്ച ഗുർമീത് റാം റഹീം സിങ്ങിന്റെ വളർത്തു മകൾ ഹണിപ്രീതിന്റെ അവസ്ഥ ഇപ്പോൾ വളരെ ദയനീയമാണ് . തനിക്കെതിരെയുള്ള കേസ് വാദിക്കാൻ അഭിഭാഷകനെ വയ്ക്കാൻ പോലും തന്റെ കയ്യിൽ പണമില്ലെന്നു ഹണിപ്രീത് വെളിപ്പെടുത്തി. കത്തിലൂടെയാണ് തന്റെ ദയനീയ അവസ്ഥ ഹണി വെളിപ്പെടുത്തിയത്

 ആയോധ്യയിൽ രാമനെ സേവിക്കുന്നത് ഹിന്ദുക്കൾ മാത്രമല്ല, വസ്ത്രവും വെളിച്ചവും നൽകുന്നത് മുസ്ലീങ്ങൾ ആയോധ്യയിൽ രാമനെ സേവിക്കുന്നത് ഹിന്ദുക്കൾ മാത്രമല്ല, വസ്ത്രവും വെളിച്ചവും നൽകുന്നത് മുസ്ലീങ്ങൾ

honey preeth

ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലിലാണ് ഹണിപ്രീത് ഇപ്പോഴുളളത്. ഇവിടത്തെ അധികൃതർക്കാണ് ഇവർ കത്തെഴുതിയിരിക്കുന്നത്. അഭിഭാഷകനെ നിയോഗിക്കാന്‍ സ്വന്തം നിലയ്ക്കു സാധിക്കില്ലെന്നു കത്തില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘം തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ നടപടി ഡിസംബര്‍ ഏഴിന് തുടങ്ങുമെന്നു കോടതി അറിയിച്ചിരിക്കുന്നു.

 ബാങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാപിപ്പിക്കണം

ബാങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാപിപ്പിക്കണം

കേസ് അന്വേഷണം നടക്കുന്നതിൻരെ ഭാഗമായി ഹണീപ്രീതിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ ഇവർക്ക് പണം പിന്‍വലിക്കാനാവുകിയില്ല. തന്റെ ഭാഗം കോടതിയില്‍ വാദിക്കുന്നതിന് അഭിഭാഷകനെ വയ്ക്കാന്‍ കയ്യില്‍ പണമില്ല. ഇതിനായി ബൗങ്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കണമെന്നും ഹണിപ്രീത് കത്തില്‍ ആവശ്യപ്പെടുന്നു

കുറ്റം സമ്മതിച്ചു

കുറ്റം സമ്മതിച്ചു

ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് തൊട്ടു പിന്നാലെയുണ്ടായ കലാപത്തിന്റെ ബുദ്ധികേന്ദ്രം താനാണെന്നു ഹണീപ്രീത് സമ്മതിച്ചിരുന്നു. എട്ടു ദിവസത്തെ പദ്ധതിയാണെന്നും ഇവർ വ്യക്തമാക്കി. പ്രത്യേക സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ഹണിപ്രീത് സത്യം തുറന്ന് പറഞ്ഞത്. പ‍‍ഞ്ചകുളയിൽ അരങ്ങേറിയ കലാപത്തിന്റെ പ്ലാനിങുകൾ എട്ടു ദിവസത്തിനു മുൻപ് തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ പദ്ധതികൾ തയ്യാറാക്കിയതും ഹണിപ്രീത് തന്നെയായിരുന്നു. എവിടെയൊക്കെയാണ് അക്രമം നടത്തേണ്ടതുള്ളതിന്റെ ചാർട്ട് ഇവർ മുൻകൂട്ടി തയാറാക്കിയിരുന്നു

ഒരുമാസത്തിലധികം ഒളിവില്‍

ഒരുമാസത്തിലധികം ഒളിവില്‍

കഴിഞ്ഞ ഓഗസ്റ്റ് 25 ന് ആയിരുന്നു ഗുര്‍മീത് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. ഇതേ തുടര്‍ന്ന് കോടതി പരിസരത്ത് വൻ കലാപമാണ് അരങ്ങേറിയത്. കലാപത്തിനു പിന്നിലെ ബുദ്ധി കേന്ദ്രം ഹണീപ്രീതാണെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . പിടി വീഴുമെന്ന് മനസിലാക്കിയ ഗുർമീതിന്റെ ദത്തു പുത്രി ങമിപ്രീത് ഒളിവിൽപ്പോയിരുന്നു. ഒരു മാസംവരെ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇവർ നോപ്പാൽ, ദില്ലി എന്നിവിടങ്ങളിൽ മുങ്ങി നടന്നിരുന്നു. ഒരു മാസത്തിനു ശേഷം പോലീസ് ഇവരെ കുടുക്കുകയായിരുന്നു.

പപ്പയ്ക്ക് ജയിൽ സുഖവാസം

പപ്പയ്ക്ക് ജയിൽ സുഖവാസം

പീഡനക്കേസിൽ അഴിക്കുളളിലായ ദേരാ തലവൻ ഗുർമീത് റാം റഹീമിന് ജയിൽ പ്രത്യേക പരിഗണന ലഭിക്കുന്നെന്നു റിപ്പോർട്ട്. ജയിൽ സഹതടവുകാർക്ക് ലഭിക്കാത്ത സൗകര്യങ്ങളാണ് ഗുർമീത് ലഭിക്കുന്നത്. കഴിക്കാൻ പുറത്തു നിന്ന് പ്രത്യേക ഭക്ഷണം എല്ലാ ദിവസവും ജയിലിൽ എത്താറുണ്ട്. കൂടാതെ പാലും ജ്യൂസും എന്നിവ ഗുർമീതിന് ജയിൽ നിന്നു തന്നെ ലഭിക്കാറുണ്ട്.

English summary
Dera Sacha Sauda chief Gurmeet Ram Rahim’s adoped daughter, Honeypreet Insan, who is in jail for allegedly inciting violence when her father was convicted in two rape cases, has written a letter to the jail administration saying she doesn’t have the money to hire lawyers. She demanded that she be allowed to draw money from her three bank accounts that were seized when she was absconding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X