ഞാന്‍ ബിജെപിയുടെ പുത്രിയെന്ന് രാഖി സവാന്ത്
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബി ജെ പി പിന്തുണച്ച് ബോളിവുഡ് നടി രാഖി സവാന്ത്. നരേന്ദ്ര മോദി തന്നെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അവര്‍ പറഞ്ഞു. താന്‍ ബി ജെ പിയുടെ പുത്രിയാണെന്നാണ് രാഖി പറയുന്നത്.
അടുത്തിടെ ബി ജെ പിയുടെ ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് താന്‍ ബി ജെ പിയുടെ പുത്രിയണെന്ന് രാഖി പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് ചോദിയ്ക്കുമ്പോള്‍ ഒന്നും വിട്ടു പറയാന്‍ അവര്‍ തയ്യാറായില്ല. വൈകാതെ തന്നെ രാഖി ബി ജെ പിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടി തനിയ്ക്ക് വീട് പോലെയാണെന്നാണ് നടി പറഞ്ഞത്. ഞാന്‍ പാര്‍ട്ടിയുടെ മകളാണ്. ജനങ്ങള്‍ നരേന്ദ്ര മോദിയെ പിന്തുണയ്ക്കണമെന്നാണ് എന്റെ ആഗ്രഹം. അടുത്ത പ്രധാനമന്ത്രി അദ്ദേഹം തന്നെയായിരിക്കും- രാഖി സവാന്ത് പറഞ്ഞു.
മോദിയെയും രാഹുലിനെയും തനിയ്ക്ക് ഇഷ്ടമാണെന്ന് നേരത്തെ രാഖി സവാന്ത് പറഞ്ഞിരുന്നു. രാഹുലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ രാഖി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിയ്ക്കുന്നത് മോദിയെയാണെന്ന് നേരത്തെയും പറഞ്ഞതാണ്.












Click it and Unblock the Notifications